ഹൂസ്റ്റണ്‍ : പുതുമകള്‍ നിറഞ്ഞ ഹൗഡി മോദി സമ്മേളനം, ഏറെ ശ്രദ്ധേയമായത് ഇരു രാജ്യങ്ങളുടേയും പതാകകള്‍ ചേര്‍ന്ന ചിഹ്നമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് അമേരിയ്ക്കയുടെ അതിര്‍ത്തിയ്ക്കുള്ളില്‍ പ്രസംഗിച്ചപ്പോള്‍ പ്രസംഗപീഠത്തില്‍ ഇന്ത്യയുടേയും അമേരിയ്ക്കയുടേയും സൌഹൃദത്തെ കുറിയ്ക്കുന്ന ഇരുപതാകകളും ചേര്‍ന്ന ചിഹ്നമാണുണ്ടായിരുന്നത്.
അമേരിയ്ക്കന്‍ പ്രസിഡന്റ് സ്വന്തം രാജ്യത്തിനുള്ളില്‍ പ്രസംഗിയ്ക്കുമ്പോള്‍ മറ്റു രാഷ്ട്രത്തലവന്മാരെ സ്വീകരിയ്ക്കുമ്പോഴായാലും പത്രസമ്മേളനങ്ങളിലായാലും തിരഞ്ഞെടുപ്പ് റാലികളിലായാല്‍പ്പോലും, പ്രസംഗപീഠത്തില്‍ എപ്പോഴും അമേരിയ്ക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗികചിഹ്നം പ്രദര്‍ശിപ്പിച്ചിരിയ്ക്കണം എന്നതാണ് രീതി. ആ കീഴ്വഴക്കം എന്നും മാറ്റമില്ലാതെ സംരക്ഷിച്ചിട്ടുണ്ട്.
പക്ഷേ ഹൂസ്റ്റണില്‍ നരേന്ദ്രമോദിയ്ക്ക് വേണ്ടി നടത്തിയ സമ്മേളനത്തിലെ പ്രസംഗപീഠത്തില്‍ തെളിഞ്ഞത് ഇന്ത്യയുടേയും അമേരിക്കയുടേയും ദേശീയപതാകകള്‍ ചേര്‍ന്ന ചിത്രമാണ്. സമ്മേളനത്തില്‍ പങ്കെടുത്ത പല പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരും നിരീക്ഷകരും നരേന്ദ്രമോദിയുടേ സമ്മേളനത്തിന് അമേരിയ്ക്ക എത്രത്തോളം പ്രാമുഖ്യം നല്‍കിയെന്നതിന് തെളിവായാണ് ഇത് എടുത്തുകാട്ടി സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രതികരിച്ചത്.
മറ്റൊരു രാഷ്ട്രനേതാവിനെ സ്വീകരിയ്ക്കാന്‍ ഇത്രയും ജനങ്ങള്‍ ഒത്തുകൂടിയതുമുതല്‍ വാഷിംഗ്ടന്‍ ഡി സിയ്ക്ക് പുറത്ത് അമേരിയ്ക്കന്‍ പ്രസിഡന്റ് മറ്റൊരു രാഷ്ട്രനേതാവിനെ സ്വീകരിച്ചതുവരെ അനേകം പുതുമകള്‍ നിറഞ്ഞതായിരുന്നു ഹൌഡി മോദി. ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധത്തില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാവും ഈ സമ്മേളനം വഴിയൊരുകുക എന്നാണ് നിഗമനം.
Post Your Comments