Latest NewsKeralaNews

കേരളത്തില്‍ വന്‍ തോതില്‍ വ്യാജ ഫോണ്‍ കച്ചവടം; ട്രെയിനില്‍ നിന്ന് പിടിച്ചത് ഒറിജിനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റ് ഫോണുകള്‍

പാലക്കാട്: കേരളത്തില്‍ വ്യാജ ഫോണ്‍ കച്ചവടം വന്‍ തോതില്‍ വ്യാപകമാകുന്നതായി റിപ്പോർട്ട്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ എല്ലാം ഒര്‍ജിനലാണെന്ന് തോന്നും. ഇന്നലെ പ്രമുഖ കമ്പനികളുടെ 134 വ്യാജ സ്മാര്‍ട് ഫോണുകളുമായി മഹാരാഷ്ട്ര ജല്‍ഗാന്‍ സ്വദേശി രമേശ് മോത്തിയെ പോലീസ് പിടികൂടി. വ്യാജ സ്മാര്‍ട് ഫോണുകള്‍ ട്രെയിനില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഒലവക്കോട് സ്റ്റേഷനില്‍ ട്രെയിനില്‍ റെയില്‍വേ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്. സീറ്റിനടിയില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഫോണുകള്‍.

Read also: ഭീകരവാദത്തിനെതിരെ കടുത്തനിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയമായെന്ന്‌ ‘ഹൗഡി മോദി’യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ ബോക്‌സില്‍ കണ്ടാല്‍ പുതിയതെന്ന് തോന്നുന്ന രീതിയിലാണ് ഫോണുകൾ കണ്ടെത്തിയത്. പല പ്രമുഖ കമ്പനികളുടെ ഫോണുകളും ഇത്തരത്തിൽ വിൽക്കുന്നുണ്ട്. ഐഫോണും മറ്റ് വില കൂടിയ സ്മാര്‍ട്ട് ഫോണുകളും ഇത്തരത്തിൽ ലഭിക്കും. വഴിയരികിലും മറ്റ് സ്ഥലങ്ങളിലുമാണ് ഇത്തരം ഫോണുകൾ വിലക്കുറവിൽ വിൽക്കുന്നത്. കടകളില്‍ പോയി ഫോണ്‍ വാങ്ങിയാല്‍ മാത്രമേ ഇത്തരത്തിലുള്ള വ്യാജന്മാരില്‍ നിന്ന് രക്ഷപ്പെടാൻ കഴിയുകയുള്ളു. മുംബൈ കേന്ദ്രീകരിച്ച്‌ വന്‍ സംഘം ഇതിനു പിന്നിലുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചു. മുംബൈ പൊലീസിനു വിവരം കൈമാറിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button