Latest NewsNewsIndia

വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി എൻഫോഴ്സ്മെന്റ്

ന്യൂഡൽഹി: വിവാദ പ്രാസംഗികൻ സാക്കിർ നയിക്കിനെതിരെ കുരുക്ക് മുറുകുന്നു. നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും, സ്വത്തുക്കൾ കണ്ടുകെട്ടാനും എൻഫോഴ്സ്മെന്റ് നീക്കം തുടങ്ങി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം രാജ്യം വിടുന്നവർക്ക് മേൽ ചുമത്തുന്ന ഇക്കണോമിക് ഒഫൻഡേഴ്സ് നിയമം അനുസരിച്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനാണ് നീക്കം.

ALSO READ: പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി; യുഎന്നിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്

ഈ ആവശ്യം ഉന്നയിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മുംബൈ കോടതിയിൽ അപേക്ഷ നൽകി. നായിക്കിനെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇത്തരത്തിൽ പ്രഖ്യാപിക്കപ്പെടുന്ന കുറ്റവാളികളുടെ സ്വത്തുക്കളും സർക്കാരിനു കണ്ടുകെട്ടാം.

ALSO READ: പാലാ ഉപതെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലം പുറത്ത്

കോടതിയുടെ മുന്നിൽ ഹാജരാകാൻ രണ്ട് മാസത്തെ സമയം നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച്ച സക്കീർ നായിക്ക് അഭിഭാഷകൻ വഴി നൽകിയ അപേക്ഷ കോടതി നിരസിച്ചിരുന്നു . മാത്രമല്ല നായിക്കിനെതിരെ മുംബൈ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button