മനസിനും ശരീരത്തിനും ചുറുചുറുപ്പും ഉന്മേഷവും നല്‍കാന്‍ ക്യാരറ്റ് കഴിക്കുന്നത് ഗുണം ചെയ്യും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ ക്യാരറ്റിലുള്ള ആന്റിഓക്‌സിഡന്റുകള്‍ക്ക് സാധിക്കും.
ക്യാരറ്റ് കഴിക്കുന്നത് ആമാശയ ക്യാന്‍സറിനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷന്മാര്‍ ദിവസവും ക്യാരറ്റ് കഴിക്കുന്നത് ബീജഗുണം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ ?ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുള്ള ക്യാരറ്റ് പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു. ക്യാരറ്റ് കഴിക്കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഫെര്‍ട്ടിലിറ്റി ആന്റ് സെര്‍ലിറ്റി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments