Latest NewsNewsIndia

ഉപതെരഞ്ഞെടുപ്പ്; അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാർ നൽകിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി : ബുധനാഴ്ച്ച നിർണായകം

ബെംഗളൂരു : കർണാടകയിൽ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമോ,ഇല്ലയോ എന്ന് ബുധനാഴ്ച്ച അറിയാം. 15 വിമതർ നൽകിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി. അതോടൊപ്പം മുന്‍സ്പീക്കര്‍ രമേശ് കുമാറിന് ഇന്ന് നോട്ടീസും പുറപ്പെടുവിച്ചു. ജസ്റ്റിസ് എന്‍വി നാരായണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്നത്. രമേഷ് കുമാറിന്‍റെ അയോഗ്യതാ നടപടി നിലനില്‍ക്കുന്നതിനാല്‍ ഈ നിയമസഭയുടെ കാലാവിധി തീരുന്ന 2023 വരെ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് വിമതര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി കോടതിയില്‍ അറിയിച്ചു.

അയോഗ്യത നടപടി റദ്ദ് ചെയ്തില്ലെങ്കിൽ ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല. അതിനാൽ സുപ്രീംകോടതിയുടെ തീരുമാനം ഇവർക്ക് നിര്ണായകമായിരിക്കും. കോടതിയുടെ ഭാഗത്ത് നിന്ന് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിലും പ്രതിസന്ധി രൂക്ഷമാകും. കാരണം ഉപതിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 30 ആണ്.

സഖ്യസര്‍ക്കാറിനുള്ള പിന്തുണ വിമത എംഎല്‍എമാർ പിൻവലിച്ചിരുന്നു. ഇതിനോട് തുടർന്നു എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ മുന്‍സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ കുറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കിയതോടെയാണ് നടപടിക്കെതിരേയാണ് വിമതര്‍ കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button