ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമൊപ്പം സെല്‍ഫിയെടുത്ത കൗമാരക്കാരനെ തിരഞ്ഞ് സോഷ്യല്‍മീഡിയ. രണ്ട് ലോകനേതാക്കാള്‍ക്കുമൊപ്പം സെല്‍ഫിയെടുത്ത കുട്ടിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തെ പുതിയ താരം. അമേരിക്കയില്‍ ഹൗഡി-മോദി പരിപാടിക്കിടെയായിരുന്നു യാദൃച്ഛികമായി ആ സെല്‍ഫി പിറന്നത്.
READ ALSO: ആവേശോജജ്വലമായ ‘ഹൗഡി മോഡി’ സംഗമം; യുഎസ് ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്ന് ട്രംപ്
പരിപാടിയില്‍ നൃത്തം അവതരിപ്പിച്ച ചെറുപ്പക്കാരുമായി സംവദിക്കുകയായിരുന്നു മോദിയും ട്രംപും. തുടര്‍ന്ന് ചുവപ്പ് പരവതാനിയിലൂടെ ഇരുവരും നടന്നുവരുമ്പോള്‍ ഒരു പയ്യന്‍ സെല്‍ഫിക്കായി അനുവാദം ചോദിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരും സെല്‍ഫിക്കായി പോസ് ചെയ്തു. അങ്ങനെ മോദിയും ട്രംപും ബാലനും സെല്‍ഫി ഫ്രെയിമില്‍. രണ്ട് മണിക്കൂറിനുള്ളില്‍ നിരവധി ആളുകളാണ് ചിത്രം ലൈക്ക് ചെയ്തതും ഷെയര്‍ ചെയ്തതും.
രണ്ട് ലോകനേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത ഭാഗ്യവാന്‍ എന്നാണ് ഭൂരിഭാഗം പേരും ചിത്രം ഷെയര്‍ ചെയ്ത് പറഞ്ഞത്. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാവുന്ന സെല്‍ഫിയെന്നും കമന്റുകളുണ്ട്. ‘എപ്പിക് സെല്‍ഫി’എന്നായിരുന്നു ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പ്രതികരണം. ‘സെല്‍ഫി പുള്ള’ എന്തായാലും ഹിറ്റായി.
Post Your Comments