അടിമുടി മാറ്റത്തോടെ പുതിയ റെനോൾട്ട് ക്വിഡ് ഉടൻ വിപണിയിലേക്ക്. സ്‌പ്ലിറ്റ് ഹെഡ്‍ലാംപ്,ഗണ്‍ മെറ്റല്‍ ഗ്രേ ഷേഡിലുള്ള അലോയ് വീല്‍, ഫോക്സ് സ്കിഡ് പ്ലേറ്റ്സ്, ബോഡി ക്ലാഡിങ്, റൂഫ് റെയില്‍സ് എന്നിവ പുതിയ ക്വിഡിന്‍റെ ക്ലൈംപര്‍ വേരിയന്റിന്റെ പ്രത്യേകതൾ എന്നാണ് റിപ്പോർട്ട്.
അടുത്തിടെ റെനോ പുറത്തിറക്കിയ ട്രൈബറിലുള്ള 8.05 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍റ്മെന്‍റ് സിസ്റ്റം, പാര്‍ക്കിങ് ക്യാമറ, ഡിജിറ്റല്‍ ഇന്‍ട്രുമെന്‍റ് ക്ലസ്റ്റര്‍ എന്നിവയുംപ്രതീക്ഷിക്കാം,പഴയ ക്വിഡിനേക്കാളും നീളം കൂടിയ മോഡലാണിത്. 3735 മില്ലിമീറ്റര്‍ ആണ് നീളം. നിലവിൽ താരമായി മുന്നേറുന്ന ക്വിഡിന്, വിപണിയിൽ എത്താൻ പോകുന്ൻ മാരുതി സുസുക്കി എസ്-പ്രെസോ കടുത്ത എതിരാളിയായി മാറുമെന്നാണ് റിപ്പോർട്ട്.
Also read : കാട് പിടിച്ച് കിടന്ന ബസിനെ സ്വിമ്മിങ്ങ് പൂളാക്കി; അമ്പരന്ന് നാട്ടുകാര്‍
Post Your Comments