ജമ്മു•20 കാരനായ പാക് പൗരനെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും ശനിയാഴ്ച അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ ബഷറത് അലി എന്നയാളാണ് അറസ്റ്റിലായതെന്ന് ജമ്മു കശ്മീര്‍ പോലീസ് ഐ.ജി മുകേഷ് സിംഗ് പറഞ്ഞു. അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.
പാകിസ്ഥാനില്‍ നിന്നും ആര്‍.എസ് പുര സെക്ടറിലെ ചന്ദു ചെക്ക് ഗ്രാമത്തില്‍ എത്തിയ ഇയാളെ ഗ്രാമീണര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
അലി നിരയുധനായിരുന്നുവെന്നും ഉടന്‍ തന്നെ പോലീസ് കൊണ്ടുപോയി എന്നും അധികൃതര്‍ പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments