Latest NewsKeralaNews

തോക്ക് ചൂണ്ടി ഒരു പ്രദേശത്തെ മണിക്കൂറുകൾ മുൾമുനയിൽ നിറുത്തിയ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു

തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പൊലീസിനെയും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലം ചിതറ അരിപ്പയിലെ ഓയിൽപാം ക്വാർട്ടേഴ്‌സിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

Read also: കൂടുതല്‍ പോഷകഗുണം ഉറപ്പാക്കി മില്‍മ പാല്‍ വിപണിയിലേക്ക്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പൊലീസിനെയും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ അരിപ്പയിലെ ഓയിൽപാം ക്വാർട്ടേഴ്‌സിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അരിപ്പ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ പ്രതീഷ് പി നായർ നാട്ടുകാരെയും സ്‌കൂൾ കുട്ടികളെയുമടക്കം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിലാണ് കടക്കൽ പൊലീസ് അന്വേഷിക്കാനെത്തിയത്.

ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്ന പ്രതീഷുമായി പൊലീസ് സംസാരിച്ചു നിൽക്കുന്നതിനിടയിൽ തോക്ക് എടുത്ത് എസ് ഐ ക്ക് നേരെ ചൂണ്ടുകയും ഇവിടെ നിന്നും പോയില്ലങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം ഇവിടെ നിന്നും പിന്മാറിയ പൊലീസ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തേക്ക് കൂടുതലായി എത്തി തുടങ്ങി. പൊലീസിന്റെ നിർദ്ദേശപ്രകാരം കടക്കലിൽ നിന്നും ഫയർഫോഴ്‌സും സംഭവസ്ഥലത്തെത്തി. നാട്ടുകാരെ മാറ്റിയ ശേഷം പൊലീസും ഫയർഫോഴ്‌സും വീടിൻ്റെ വാതിൽ ചവിട്ടിപൊളിച്ച് പ്രതീഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button