Latest NewsKeralaNews

കൂടുതല്‍ പോഷകഗുണം ഉറപ്പാക്കി മില്‍മ പാല്‍ വിപണിയിലേക്ക്

കൂടുതല്‍ പോഷകഗുണം ഉറപ്പാക്കാനായി വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ ചേര്‍ത്ത് മിൽമ പാൽ വിപണിയിലേക്ക്. നാഷണല്‍ ഫുഡ് സേഫ്‌റ്റി അതോറിട്ടി ഒഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്ക് വിധേയമായി നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പാലില്‍ കൂടുതല്‍ വൈറ്റമിനുകള്‍ ചേര്‍ക്കുന്നത്. പാലിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ രാവിലെ 10.30ന് ആലുവ ദേശം ഗ്രീന്‍പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും.

Read also: പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ മത പരിവര്‍ത്തനത്തിനായി ലൈം​ഗികമായി പീഡിപ്പിച്ച സംഭവം, മു​ഹ​മ്മ​ദ് ജാ​സിമിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി

അതേസമയം എട്ടുകോടി രൂപ ചെലവഴിച്ച്‌ ഇടപ്പള്ളി മില്‍മയില്‍ അത്യാധുനിക ലാബ് സ്ഥാപിക്കാന്‍ നടപടി തുടങ്ങി. സ്വകാര്യ വ്യക്തികള്‍ക്കും ഇവിടെ പാലിന്റെ പരിശോധന നടത്താവുന്നതാണ്. പതിനൊന്ന് മില്‍മാ ഡയറികളിലും 85 ലക്ഷം രൂപ ചെലവഴിച്ച്‌ മില്‍കോസ് കാനുകള്‍ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button