വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകള്‍ ഭക്ഷണത്തിനൊപ്പം ശരീരത്തില്‍ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛര്‍ദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും..
ശുചിത്വമില്ലായ്മയാണ് ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഉണ്ടാക്കിയ ഭക്ഷണം ദീര്‍ഘനേരം അന്തരീക്ഷ ഊഷ്മാവില്‍ വയ്ക്കുന്നത് നല്ലതല്ല.ആ?ഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെ. കൂടാതെ, സ്വാദ് കൂട്ടാന്‍ ഭക്ഷണത്തില്‍ ഉപയോ?ഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും.
കഠിനമായ വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, തലവേദന, പനി എന്നി ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കണം. തുടര്‍ച്ചയായുള്ള ഛര്‍ദ്ദി, മലത്തിലൂടെയും ഛര്‍ദ്ദിയിലൂടെയും രക്തം പോവുക, മൂന്ന് ദിവസത്തില്‍ കൂടുതലുള്ള വയറിളക്കം എന്നിവയ്ക്ക് ചികിത്സ നല്‍കേണ്ടതാണ്.
ഭക്ഷ്യവിഷബാധ വന്നാല്‍ വയറിന് ആശ്വാസം കിട്ടാന്‍ ഇവ കഴിക്കാം…
1. വെള്ളം ധാരാളം കുടിക്കുക. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നത് കൂടുതല്‍ നല്ലത്.
2. പഴം ഷേയ്ക്കായോ അല്ലാതെയോ കഴിക്കാം.
3. രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനി?ഗര്‍ ഒരു കപ്പ് ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്.
4. രാവിലെ ഒരു ടീസ്പൂണ്‍ ഉലുവ കഴിക്കാവുന്നതാണ്.
5. ഒരു അല്ലി വെളുത്തുള്ളി ഭക്ഷണത്തിന് ശേഷം കഴിക്കാം.
അസുഖം മാറിയാല്‍ ചെയ്യേണ്ടത്…
ഒന്ന്…
അസുഖം മാറി. വയറും വൃത്തിയായി. വീണ്ടും മൂക്കുമുട്ടെ ബിരിയാണിയും ഐസ്‌ക്രീം കഴിക്കാന്‍ വരട്ടെ. വയറിനെ അല്‍പം വിശ്രമിക്കാന്‍ വിടാം. ചികിത്സ കഴിഞ്ഞുള്ള ഇടവേളയില്‍ ഭക്ഷണത്തിന് ഒരു കരുതല്‍ വേണം.
രണ്ട്…
ഒആര്‍എസ് പാനീയം കുടിക്കുന്നത് നല്ലതാണ്. ഇത് ഛര്‍ദ്ദിയിലൂടെയും വയറിളക്കത്തിലൂടെയും നഷ്ടപ്പെടുന്ന പോഷകങ്ങളെ ക്രമീകരിക്കാന്‍ സഹായിക്കും.
മൂന്ന്…
കട്ടിയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഴം, മുട്ടയുടെ വെള്ള, തേന്‍, വേവിച്ച ഉരുളക്കിഴങ്ങ്, അരി ആഹാരങ്ങള്‍ എന്നിവ ഇടവിട്ട ദിവസങ്ങളില്‍ കഴിച്ച് തുടങ്ങാം.
Post Your Comments