ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നുള്ള ആദ്യത്തെ മള്‍ട്ടിറോള്‍ കോംബാറ്റ് വിമാനമായ റഫാല്‍ ഇന്ത്യയ്ക്ക് കൈമാറി. ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് ആദ്യ റഫാല്‍ വിമാനം ഏറ്റുവാങ്ങിയതായി ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ദസറ ദിനമായ ഒക്‌ടോബര്‍ എട്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനയ്‌ക്ക് റഫാല്‍ ഔദ്യോഗികമായി കൈമാറും. ഫ്രാന്‍സുമായുള്ള കരാര്‍ യഥാര്‍ഥ്യമാക്കാന്‍ ഏറെ പരിശ്രമിച്ച വ്യോമസേന എയര്‍മാര്‍ഷല്‍ ആര്‍കെഎസ് ബഹാദുരിയയുടെ ബഹുമാനാര്‍ഥം വിമാനത്തിന്റെ വാലറ്റത്ത് ആര്‍ബി-100 എന്നു രേഖപ്പെടുത്തിട്ടുണ്ട്.
Read also:80 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി സഹോദരങ്ങള്‍ പിടിയില്‍
ഇന്ത്യന്‍ വ്യോമസേനയ്ക്കായി 58,000 കോടി രൂപയ്ക്കു ഫ്രാന്‍സില്‍ നിന്ന് 36 വിമാനങ്ങളാണ് വാങ്ങുന്നത്. ഇതിലെ ആദ്യ ഇരട്ട സീറ്റ് വിമാനമാണ് വ്യോമസേന ഉപമേധാവിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയത്. റഫാലിന്റെ വരവോടു കൂടി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ശക്തിയായി ഇന്ത്യ മാറി കഴിഞ്ഞു.
Post Your Comments