ഷാഹ്ജഹാൻപുർ: നിർത്താതെ കുരച്ച തെരുവുനായയുടെ രണ്ട് കാൽപ്പാദങ്ങൾ യുവാവ് വെട്ടിമാറ്റി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലെ സുഖൻപുർവ ഗ്രാമത്തിൽ 30കാരനായ മുഹമ്മദ് ഹാരുൺ ആണ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാവിനെ പോലീസ് തിരയുന്നു.
Also read : പെണ്‍കുട്ടിയെ ഉമ്മവെച്ച് പെരുമ്പാമ്പ്- വീഡിയോ കണ്ട് ഞെട്ടി ആളുകള്‍
ഇന്നലെ ഉച്ചയ്ക്ക് തെരുവിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നായയുടെ അടുത്തേക്ക് ഹാരുൺ കത്തിയുമായെത്തുകയും, കാൽപ്പാദങ്ങൾ രണ്ടും വെട്ടിക്കളയുകയുമായിരുന്നു. രാത്രിയിൽ നിർത്താതെ കുരച്ച് തന്റെ ഉറക്കം ശല്യപ്പെടുത്തിയെന്നും വീട്ടീൽ കയറിയെന്നും ആരോപിച്ചായിരുന്നു ആക്രമണം. കൈയ്യിൽ കത്തിയുമായി നിന്ന ഹാരുണിനെ തടയാൻ ഗ്രാമവാസികൾക്ക് സാധിച്ചില്ല. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട തെരുവുനായയായിരുന്നു. ഉടൻ തന്നെ മൃഗാശുപത്രിയിൽ എത്തിച്ചു. നായക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
Post Your Comments