Latest NewsNewsIndia

വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക്; നിർണ്ണായക നീക്കവുമായി മോദി സർക്കാർ

ന്യൂഡൽഹി: വിദേശ സർവകലാശാലകൾ ഇന്ത്യയിലെത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ നിർണ്ണായക നീക്കം തുടങ്ങി.

ALSO READ: സ്ഥിരം ഭരണഘടനാബെഞ്ച് ഒരുങ്ങുന്നു, പരമോന്നത കോടതിയുടെ എഴുപത് വർഷത്തെ ചരിത്രത്തിലാദ്യമായ നടപടി

വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് കാമ്പസ് സ്ഥാപിക്കാൻ അനുവാദം നൽകുന്ന വിദേശ സർവകലാശാല ബിൽ കേന്ദ്ര സർക്കാർ ഉടൻ പാസ്സാക്കും.

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും.ആദ്യ മോദി സർക്കാരിന്റെ കാലത്ത് 2015ൽ വിദേശ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിതി ആയോഗിനോടും കേന്ദ്ര മാനവശേഷി മന്ത്രാലയത്തോടും നിർദ്ദേശിച്ചിരുന്നു.

ALSO READ: ഒരു ജാതി, ഒരു മതം, ഒരു ദൈവം മുഴങ്ങുന്നു; ശ്രീനാരായണഗുരു സമാധി ഇന്ന്

1956ലെ യു.ജി.സി നിയമം ഭേദഗതി ചെയ്ത് വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് കല്പിത സർവകലാശാലകളെന്ന നിലയ്ക്ക് പ്രവർത്തനാനുമതി നൽകണമെന്ന് നിതി ആയോഗ് ശുപാർശ ചെയ്തു. നിലവിൽ രാജ്യത്ത് അറുനൂറ്റിയമ്പതോളം വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംയുക്ത സംരംഭങ്ങളിലൂടെ വിവിധ കോഴ്‌സുകൾ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button