പല കാരണങ്ങള്‍ കൊണ്ടുമാകാം ഒരാള്‍ക്ക് ക്ഷീണം തോന്നുന്നത്. വയറ് സംബന്ധമായ പ്രശ്‌നങ്ങള്‍, ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നത്, മാനസിക സമ്മര്‍ദ്ദം, – ഇങ്ങനെ പലതാകാം കാരണങ്ങള്‍. ഇനി, ജലദോഷം പോലുള്ള ചെറിയ അണുബാധയില്‍ തുടങ്ങി ഗുരുതരമായ അസുഖങ്ങളുടെ ലക്ഷണമായും ക്ഷീണം അനുഭവപ്പെട്ടേക്കാം.
ALSO READ: നടി ഭാനുപ്രിയയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു
ദഹനപ്രശ്‌നങ്ങള്‍, അനീമിയ, മാനസിക സമ്മര്‍ദ്ദം, മരുന്നിന്റെ സൈഡ് എഫക്ട് ഇങ്ങനെയെല്ലാം അപകടകരമായതല്ലാത്ത കാരണങ്ങള്‍ മൂലമാണ് നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നത് എന്ന് കണ്ടെത്തിയാല്‍, മിക്കവാറും ഡയറ്റിലൂടെയും ജീവിതശൈലിയിലൂടെയും തന്നെ ഇതിനെ മറികടക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക.
ALSO READ: വീടിന്‍റെ മേല്‍ക്കൂരയിലൂടെ ചുറ്റിത്തിരിയുന്ന കരിമ്പുലി; വീഡിയോ കാണാം
ദിവസത്തില്‍ നാല് ഗ്രാമോളം ഇഞ്ചിയാണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. രാവിലെ ഉണര്‍ന്നയുടന്‍ കഴിക്കുന്ന ചായയില്‍ ചേര്‍ത്ത് തന്നെ ഇത് കഴിച്ചുതുടങ്ങാം. ഇഞ്ചി ചതച്ചെടുത്ത നീരോ, അല്ലെങ്കില്‍ നന്നായി ചതച്ച ഇഞ്ചി തന്നെയോ ചായയില്‍ ചേര്‍ക്കാം. ‘മോണിംഗ് സിക്ക്‌നെസ്’ ഉള്ളവര്‍ക്ക് ഇത് മറികടക്കാനും ഇഞ്ചിച്ചായ ഏറെ സഹായകമാണ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക്, ഇത് ഏറെ ഉപകാരപ്രദമാണ്.
Post Your Comments