Latest NewsNewsLife StyleFood & CookeryHealth & Fitness

ക്ഷീണം അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. ക്ഷീണത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ ഒരുപക്ഷെ നിസ്സാരമാകാം. ചിലപ്പോൾ ഗുരുതരരോഗങ്ങളുടെ മുന്നറിയിപ്പുമാകാം. കഠിനമായ ശാരീരികാദ്ധ്വാനം, ദീർഘദൂര യാത്രകൾ, രാത്രിയിൽ ഉറക്കമില്ലാതിരിക്കുക തുടങ്ങിയവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാൽ, ഭക്ഷണത്തിലെ ചില മാറ്റങ്ങൾ ക്ഷീണത്തെ നേരിടാനും നമ്മുടെ ശരീരം സജീവമാക്കാനും സഹായിക്കും. അത്തരത്തിൽ ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

നട്സ്

ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പോഷകങ്ങൾ അടങ്ങിയ ഒരു മികച്ച ലഘുഭക്ഷണമാണ് നട്സുകൾ. ബദാം, വാൾനട്ട്, കശുവണ്ടി എന്നിവയുൾപ്പെടെയുള്ള മിക്ക നട്സുകളിലും ഉയർന്ന കലോറി സാന്ദ്രതയ്ക്കും പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാലും സമ്പന്നമാണ്.

Read Also  :  പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു: കെ.സുരേന്ദ്രൻ

​ഗ്രീൻ ടീ

ഗ്രീൻ ടീയിൽ പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണവും സമ്മർദ്ദവും നേരിടാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. കൂടാതെ, നല്ല ഉറക്കം കിട്ടാനും ​ഗ്രീൻടീ സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഗ്ലൈസെമിക് ഇൻഡെക്സ് കുറവാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ രക്തക്കുഴലുകൾ വികസിപ്പിക്കുന്ന നൈട്രിക് ഓക്സൈഡ് എന്ന സംയുക്തം പുറപ്പെടുവിക്കുന്നു. ഇത് എനർജി ലെവർ കൂട്ടുന്നതിന് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button