ചെന്നൈ: വീട്ടുജോലിക്ക് നിര്‍ത്തി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടി ഭാനുപ്രിയയ്ക്കെതിരെ പൊലീസ് കേസ് രെജിസ്റ്റർ ചെയ്‌തു. ജുവനൈൽ വകുപ്പുകൾക്ക് പുറമേ ഐപിസി 323,506,341 വകുപ്പുകളും ഭാനുപ്രിയയുടെ പേരിൽ ചുമത്തിയിട്ടുണ്ട്.
ALSO READ: ഉപതെരഞ്ഞെടുപ്പ്: വട്ടിയൂർക്കാവിൽ മത്സരിക്കുന്നതാരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് മേയർ
നടിയുടെ സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയുണ്ട്. നടിയെ ഉടൻ ചോദ്യം ചെയ്യും ആന്ധ്രാ സ്വദേശിനി നൽകിയ പരാതിയിലാണ് ചെന്നൈ പോണ്ടിബസാർ പൊലീസ് കേസെടുത്തിരിക്കുന്നത്. പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി.
ALSO READ: കേന്ദ്ര സർക്കാരിന് ബോണ്ട്, കശ്മീരില്‍ അറസ്റ്റിലായ വിഘടനവാദി നേതാക്കളെ മോചിപ്പിച്ചു തുടങ്ങി
അതേസമയം, ഒന്നരലക്ഷം വിലയുള്ള സാധനങ്ങള്‍ കുട്ടി മോഷ്ടിച്ചെന്നും ഇത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബം തനിക്കെതിരെ വ്യാജ പരാതി നല്‍കിയിരിക്കുകയാണെന്നും നടി പറഞ്ഞു. പെണ്‍കുട്ടിക്കെതിരെ മോഷണക്കുറ്റമാരോപിച്ച് ഭാനുപ്രിയ സമാല്‍കോട്ട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
Post Your Comments