റിയാദ് ; ഹൂതികള്‍ക്കെതിരെ വലിയ തിരിച്ചടി നല്‍കി സൗദി സഖ്യസേന. ഹൂതി ഭീകര കേന്ദ്രങ്ങള്‍ സൗദി സഖ്യസേന തകര്‍ത്തു.. വിദൂര നിയന്ത്രിത ബോട്ടുകളും കടല്‍മൈനുകളും നിര്‍മിക്കുന്ന കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സഖ്യസേന വക്താവ് അറിയിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹൂതികളുടെ ബോട്ട് നേരത്തെ സഖ്യസേന പിടികൂടിയിരുന്നു.
സൗദിയില്‍ ആരാംകോ ആക്രമണത്തിന് പിന്നാലെ യമനിലെ ഹുദൈദയില്‍ ഹൂതി ഭീകര കേന്ദ്രങ്ങള്‍ സൗദി സഖ്യസേന തകര്‍ത്തിരുന്നു. വിദൂര നിയന്ത്രിത ബോട്ടുകളും കടല്‍മൈനുകളും നിര്‍മിക്കുന്ന ഹൂതികളുടെ 4 കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഹുദൈദ തുറമുഖമാണ് ഹൂതികളുടെ ഭീകരാക്രമണ കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു.
Read Also : ഇറാന്‍ യുദ്ധത്തിന് : ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖല ആശങ്കയില്‍
ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകള്‍ക്കും വ്യാപാരത്തിനും തടസ്സം സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണ് സഖ്യസേന സൈനിക നടപടിയിലൂടെ തകര്‍ത്തത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും സാധാരണ ജനങ്ങള്‍ക്ക് ആള്‍നാശമുണ്ടാക്കിയിട്ടില്ലെന്നും സഖ്യസേന അറിയിച്ചു.
Post Your Comments