ചാത്തന്നൂര്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ച യുവാവ് അറസ്റ്റിലായി. പുനലൂര്‍ കരവാളൂര്‍ വിഷ്ണുഭവനില്‍ വിഘ്‌നേശിനെയാണ് മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. ഒന്നരമാസമായി നടത്തിയ തിരച്ചിലിനൊടുവില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. കൊല്ലം മാടന്‍നട ഭരണിക്കാവ് ക്ഷേത്രത്തിനു സമീപം മറ്റൊരു പെണ്‍കുട്ടിയുമൊത്ത് വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു പ്രതി.
ബാര്‍ബര്‍ തൊഴിലാളിയായ വിഘ്നേശ് കഴിഞ്ഞവര്‍ഷമാണ് പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയിച്ച് കൂടെ കൂട്ടി. ഈ ബന്ധത്തില്‍ മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമുണ്ട്. ഇതേസമയം പുനലൂരില്‍ ബന്ധുവീട്ടില്‍ നിന്നുപഠിക്കാന്‍ എത്തിയ മുണ്ടക്കയം സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രേമം നടിച്ച് തിരുവനന്തപുരത്ത് ആദ്യ പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്ന് പരവൂരിലെത്തി ഭാര്യഭര്‍ത്താക്കന്മാര്‍ എന്നനിലയില്‍ നാല് വീടുകളില്‍ മാറിമാറി താമസിച്ചു. പരവൂരിലെ ഒരു കടയില്‍ ജോലിക്കു പോകുകയും ചെയ്തു.
ഇതിനിടെ പരവൂരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു കുഞ്ഞുള്ള മറ്റൊരു പെണ്‍കുട്ടിയെ പ്രേമം നടിച്ച് വലയിലാക്കി ഇവരുമായി കടന്നു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, താന്‍ മറ്റൊരാളെ വിവാഹം കഴിച്ചതായി ഇയാള്‍ അറിയിച്ചു. തുടര്‍ന്നാണ് മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടി പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.പ്രതിയെ വെള്ളിയാഴ്ച തിരുവനന്തപുരത്തും പരവൂരിലും കൊണ്ടുപോയി തെളിവെടുപ്പു നടത്തി. വൈദ്യപരിശോധനയ്ക്കുശേഷം പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments