
ശിവഗംഗ : ഇന്ത്യയുടെ പുരാതന ചരിത്രമായ സിന്ധുനദീതട സംസ്‌കാരത്തെ മാറ്റി മറിയ്ക്കുന്ന ചരിത്രപരമായ പുതിയ കണ്ടെത്തല്‍. ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റി മറിയ്ക്കുന്ന കണ്ടെത്തല്‍ നടന്നിരിക്കുന്നത് തമിഴ്‌നാട്ടിലാണ്. ശിവഗംഗയിലെ കീഴാടിയില്‍ നടന്ന പര്യവേക്ഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇന്ത്യയുടെ പഴയ ചരിത്രത്തെ തന്നെ മാറ്റി എഴുതാന്‍ പ്രേരിപ്പിക്കുന്നതാണ്.സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നുവെന്നും ചില കാരണങ്ങളാല്‍ ഇവിടെ വസിച്ചിരുന്നവര്‍ ദക്ഷിണേന്ത്യയിലേക്ക് കുടിയേറുകയായിരുന്നുവെന്നുമുള്ള വാദങ്ങളെ ഒരളവോളം സാധൂകരിക്കുന്ന തെളിവുകളാണ് കീഴടിയില്‍ നിന്ന് ലഭിക്കുന്നത്. സിന്ധു സംസ്‌കാരത്തില്‍ കണ്ടെത്തിയ ലിപികള്‍ ദ്രാവിഡ ലിപികള്‍ ആണെന്നുള്ള വാദം കാലങ്ങളായി പല ചരിത്രകാരന്‍മാരും ഉന്നയിക്കുന്നുണ്ട്.ഈ വാദത്തിന് കൂടുതല്‍ ദിശകാണിക്കുന്ന തെളിവുകളാണ് പര്യവേക്ഷണത്തില്‍ കണ്ടെത്തിയ ലിപികള്‍ വെളിവാക്കുന്നത്.
Read Also : വ്യവസായ ഇടനാഴി; തുടര്‍ നടപടികള്‍ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
സിന്ധു നദീതട സംസ്‌കാരത്തോളം പഴക്കമുള്ള തെളിവുകളാണ് കീഴാടി പര്യവേക്ഷണത്തില്‍ തെളിഞ്ഞത്.സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായി കണ്ടെത്തിയ ലിപികള്‍ക്കും കീഴടിയില്‍ നിന്ന് ലഭിച്ച തമിഴ് ബ്രാഹ്മി ലിപിക്കും തമ്മിലുള്ള അതിശയകരമായ സാമ്യമാണ് ഗവേഷകരെ അമ്ബരപ്പിച്ചിരിക്കുന്നത്. ഗംഗയുടെ തീരത്തുണ്ടായിരുന്ന നാഗരികതയുടെ സമകാലീനരാണ് കീഴടിയില്‍ ഉണ്ടായിരുന്നതെന്ന തെളിവുകളാണ് ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഇന്ത്യയുടെ വടക്ക്- പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപിച്ചിരുന്ന നാഗരികതയാണ് സിന്ധു നദീതടത്തില്‍ വ്യാപിച്ചിരുന്നത്. ബിസി 5000 മുതല്‍ 1500 വരെയാണ് ഈ നാഗരികത നിലനിന്നിരുന്നത്. ഇവിടെനിന്ന് കണ്ടെത്തിയ ലിപികള്‍ ദ്രാവിഡ ലിപികള്‍ ആയിരിക്കാമെന്നാണ് ഗവേഷക മതം. സിന്ധു സംസ്‌കാരം തകര്‍ന്നത് ഇവിടങ്ങളില്‍ വസിച്ചിരുന്ന ജനപദം ചില കാരണങ്ങളാല്‍ മറ്റിടങ്ങളിലേക്ക് കുടിയേറിയതിനാലാണെന്നാണ് ഇതുവരെയുള്ള നിഗമനം. ഇപ്പോള്‍ തമിഴ്‌നാട്ടിലെ കീഴടിയില്‍ നടത്തിയ പര്യവേക്ഷണത്തില്‍ നിന്നും കണ്ടെത്തിയ ലിപികള്‍ സിന്ധു നദീതട മേഖലകളില്‍ നിന്ന് കണ്ടെത്തിയവയുമായി അതിശയകരമായ സാമ്യം പുലര്‍ത്തുന്നതാണ്. അതിനാല്‍ ഇരു നാഗരികതകളും തമ്മില്‍ ബന്ധമുണ്ടാകാമെന്നുള്ള സാധ്യതയിലേക്കാണ് ഗവേഷകര്‍ വിരല്‍ ചൂണ്ടുന്നത്.
കീഴാടിയില്‍ നിന്ന് കണ്ടെത്തിയ പുരാതന നാഗരികതയുടെ അവശിഷ്ടങ്ങള്‍ക്ക് ഏകദേശം ക്രിസ്തുവിന് മുമ്പ് 580 വര്‍ഷത്തോളം പഴക്കമുണ്ട്. തമിഴ് ബ്രാഹ്മി ( തമിഴിന്റെ ആദിമ രൂപം) ലിപികളായ ഇവയ്ക്ക് സിന്ധു നദീതട നാഗരികതയിലെ ലിപികളുമായി സാമ്യമുണ്ട്. ഇവിടെനിന്ന് ആയിരത്തോളം അക്ഷരങ്ങള്‍ പര്യവേക്ഷണത്തില്‍ കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍ നിന്ന് തിരഞ്ഞെടുത്ത ചിലതിന് സിന്ധു നദീതട നാഗരികതയുമായി ബന്ധമുണ്ടാകാമെന്നാണ് തമിഴ്‌നാട് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്.
സിന്ധു നദീതടമേഖലയില്‍ നിന്ന് കണ്ടെത്തിയ ലിപികളാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളവയായി കണക്കാക്കുന്നത്. 4500 വര്‍ഷത്തോളം പഴക്കമാണ് ഇതിന് കണക്കാക്കിയിരിക്കുന്നത്. കീഴടിയില്‍ നിന്ന് കണ്ടെത്തിയ ചില ചുവരെഴുത്തുകള്‍ സിന്ധു സംസ്‌കാരത്തിലെ ലിപികള്‍ക്കും ബ്രാഹ്മി ലിപികള്‍ക്കും ഇടയിലുള്ള കണ്ണിയാണെന്നാണ് ഇപ്പോഴത്തെ നിഗമനം. സിന്ധു നദീതടത്തിലെ ലിപികള്‍ ഇല്ലാതാകുകയും തമിഴ് ബ്രാഹ്മി ലിപികള്‍ ഉത്ഭവിക്കുകയും ചെയ്യുന്നതിന് ഇടയിലുള്ള കണ്ണിയാണ് കീഴടിയില്‍ നിന്ന് കണ്ടെത്തിയതെന്നാണ് തമിഴ്‌നാട് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. സിന്ധു നദീതട നാഗരികതയിലെ ലിപികളെ പോലെ കീഴടിയിലെ ലിപികളിലും എന്താണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല.
ഇന്തോ- യൂറോപ്യന്മാര്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്തിയതിന് ശേഷമാണ് ഇവിടുത്ത ജനതയില്‍ ഡിഎന്‍എയുടെ കലര്‍പ്പുണ്ടാകുന്നത് എന്ന തരത്തില്‍ സമീപകാല പഠനങ്ങളുണ്ടായിരുന്നു.അതിനാല്‍ ആര്യന്മാര്‍ വരുന്നതിന് മുമ്പെ നിലനിന്നിരുന്ന സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നിരിക്കാമെന്നാണ് ചരിത്രകാരന്‍മാരില്‍ ചിലര്‍കരുതുന്നത്.
Post Your Comments