Latest NewsKeralaNews

വ്യവസായ ഇടനാഴി; തുടര്‍ നടപടികള്‍ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ തുടര്‍ നടപടികള്‍ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശം.നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, കെഎസ്‌ഐഡിസി എംഡി സഞ്ജയ് കൗള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read also: ഈ ഭീഷണി കേട്ടാല്‍ കേരള സര്‍ക്കാര്‍ ഞെട്ടി വിറയ്ക്കുമെന്നും, കാലില്‍ വീഴുമെന്നുമാണ് അയാളുടെ വിചാരം- വി.എസ് അച്യുതാനന്ദന്‍

കേന്ദ്രം അനുവദിച്ച നിര്‍മ്മാണ ക്ലസ്റ്ററിനു വേണ്ടി തൃശൂര്‍-പാലക്കാട് മേഖലയില്‍ 1860 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പാലക്കാട്, തൃശ്ശൂര്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button