KeralaLatest NewsNews

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ യാക്കോബായ സഭ ആരുടെ ഒപ്പമായിരിക്കുമെന്ന് നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യാക്കോബായ സഭ ആരുടെ ഒപ്പമായിരിക്കുമെന്ന് നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്നാണ് യാക്കോബായ സഭ അറിയിച്ചിരിക്കുന്നത്.. പ്രതിസന്ധികളില്‍ സഭയ്ക്കൊപ്പം നിന്നിട്ടുള്ളവര്‍ക്കൊപ്പം നില്‍ക്കും. എന്നും യാക്കോബായ സഭയ്ക്കൊപ്പം നിന്നിട്ടുള്ളവരാണ് ഇടതുപക്ഷമെന്നും യാക്കോബായ സഭ വ്യക്തമാക്കി.

Read Also : വട്ടിയൂര്‍ക്കാവില്‍ മത്സരം നടക്കുന്നത് രണ്ടാം സ്ഥാനത്തേക്ക്; കെ. മുരളീധരന്‍

ഒക്ടോബര്‍ 21നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സെപ്തംബര്‍ 30നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മറ്റന്നാള്‍ ( സെപ്തംബര്‍ 23 ന്) ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങും. അന്നു മുതല്‍ ഏഴു ദിവസം മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ലഭിക്കൂ. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഒക്ടോബര്‍ നാലു വരെയാണ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന് നടക്കും.

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും കോന്നിയില്‍ അടൂര്‍ പ്രകാശും എറണാകുളത്ത് ഹൈബി ഈഡനും അരൂരില്‍ എഎം ആരിഫുമാണ് എംഎല്‍എസ്ഥാനം രാജിവെച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരുടെ രാജി. മഞ്ചേശ്വരം എംഎല്‍എയായിരുന്ന പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button