KeralaLatest NewsNews

കരുണാകരൻ സ്മാരക ട്രസ്റ്റ് ക്രമക്കേട്; കോൺഗ്രസ് നേതാക്കൾക്ക് പിടി വീണു

കണ്ണൂർ: കണ്ണൂർ ചെറുപുഴയിലെ കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ അടക്കം അഞ്ച് പേർ അറസ്റ്റിൽ. കുഞ്ഞികൃഷ്ണൻ, റോഷി ജോസ്, ടിഎസ് സ്‌കറിയ, ടിവി അബ്ദുൾ സലീം, ജെ സെബാസ്റ്റിയൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ALSO READ: ഓപ്പറേഷൻ മുണ്ടൻസ് ഹണ്ട്’; പതിവായി മാല മോഷണം നടത്തുന്ന വിരുതന്മാർ ഒടുവിൽ കുടുങ്ങി

കെ കരുണാകരന്റെ പേരിൽ ആശുപത്രിക്കായി ലക്ഷങ്ങൾ പിരിച്ച കോൺഗ്രസ് നേതാക്കൾ ട്രസ്റ്റിലുള്ള മറ്റംഗങ്ങൾ പോലുമറിയാതെ ഇതേപേരിൽ മറ്റൊരു ട്രസ്റ്റ് രൂപീകരിച്ചാണ് വൻ തട്ടിപ്പ് നടത്തിയത്. ട്രസ്റ്റിന്റെ പണമുപയോഗിച്ച് നിർമ്മാണ കമ്പനിയും സ്വകാര്യ കമ്പനിയും രൂപീകരിച്ച് സ്വത്തുകൾ വകമാറ്റി. ഈ തട്ടിപ്പ് തെളിഞ്ഞതോടെയാണ് ട്രസ്റ്റ് ഭാരവാഹികളായ 5 കോൺഗ്രസ് നേതാക്കൾ അറസ്റ്റിലായത്.

ട്രസ്റ്റിന്റെ പേരിൽ 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിലും നേതാക്കൾക്കെതിരെ ആരോപണമുയർന്നിരുന്നു. കെ കരുണാകരന്റെ പേരിലുള്ള ട്രസ്റ്റിന്റെ മറവിൽ 30 ലക്ഷം രൂപയുടെ തിരിമറി കാണിച്ചെന്ന് ആരോപിച്ച് മുൻ കോൺഗ്രസ് നേതാവ് ജെയിംസ് പന്തമാക്കൽ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. മുൻ കെപിസിസി അംഗം കുഞ്ഞിക്കൃഷ്ണൻ നായർ ചെയർമാനായി പെരിങ്ങോമിൽ രൂപീകരിച്ച ട്രസ്റ്റ്, സ്വരൂപിച്ച പണം കാസർഗോഡ്‌ ഇതേപേരിൽ മറ്റൊരു ട്രസ്റ്റ് രൂപീകരിച്ച് വകമാറ്റിയെന്നാണ് കേസ്. സംഭവത്തിൽ ചെയർമാനടക്കമുള്ള അഞ്ച് ട്രസ്റ്റ് അംഗങ്ങൾക്കെതിര കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു.

ALSO READ: പാക്കിസ്ഥാന്റെ ക്രൂരത, മനുഷ്യാവകാശ പ്രവർത്തക അമേരിക്കയിൽ

മുസ്ലിം ലീഗ് ബന്ധമുള്ള അബ്ദുൽസലീമാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ബുദ്ധി കേന്ദ്രമെന്ന് പൊലീസിന് വിവരമുണ്ട്. ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉന്നയിച്ചതടക്കമുള്ള പ്രശ്നങ്ങളുടെ പേരിലാണ് പരാതിക്കാരൻ ജെയിംസ് പന്തമാക്കനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button