ന്യൂഡല്‍ഹി: ചൈനീസ് മാതൃകയില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ പൊതുസ്ഥലങ്ങളില്‍ നടപ്പാക്കാനൊരുങ്ങി ഇന്ത്യ. കേന്ദ്രീകൃത മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കാനാവശ്യമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടുത്തമാസം തുടക്കമിടുന്നതായിഅന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍, കുറ്റവാളികള്‍, കാണാതായവര്‍, അജ്ഞാത മൃതദേഹങ്ങള്‍ തുടങ്ങിയവയുടെ ഡാറ്റാ ബാങ്കുമായി പുതിയ സംവിധാനം ബന്ധിപ്പിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ രാജ്യത്തെ മുഴുവന്‍ പൗരന്മാരും സര്‍ക്കാര്‍ നിരീക്ഷണത്തിലാകും.
രാജ്യമെമ്പാടും സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ ഈ സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക.അംഗബലം കുറഞ്ഞ ഇന്ത്യയിലെ പൊലീസ് സംവിധാനത്തെ ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 724 പേര്‍ക്ക് ഒരു പൊലീസുദ്യോഗസ്ഥന്‍ എന്ന രീതിയിലാണ് ഇന്ത്യയിലെ പൊലീസ് സംവിധാനത്തിന്റെ അംഗബലം. ലോകത്തിലേറ്റവും കുറഞ്ഞ അനുപാതമാണിത്.
മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി മാറ്റിയവരെപ്പോലും തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരങ്ങള്‍.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ 100ല്‍ അധികം ഭീകരാക്രമണങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായത്. അതിനാല്‍ ആഭ്യന്തര സുരക്ഷയ്ക്കും ലഹരിമരുന്ന് കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ ഇതിലൂടെ സാധിച്ചേക്കാം.
Post Your Comments