സ്രാവിന്റെ വായില്‍ നിന്നും സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. സര്‍ഫിങ്ങിനിറങ്ങിയ സഞ്ചാരിയെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു സ്രാവ്. എന്നാല്‍ കൃത്യമായി ലഭിച്ച ഡ്രോണ്‍ നിര്‍ദേശത്തിലൂടെയാണ് സ്രാവ് തന്നെ ലക്ഷ്യം വെച്ച് വരുന്നത് ഇയാള്‍ അറിഞ്ഞു.
പിന്നീട് സഞ്ചാരി കര ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. ഇതിനിടെ സ്രാവ് ആഴക്കടലിലേക്ക് പോവുകയായിരുന്നു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സിലാണ് സംഭവം. ക്രിസ്റ്റഫര്‍ ജോയ്സ് എന്ന ഡ്രോണ്‍ നിരീക്ഷകനാണ് സ്രാവ് ഇയാളെ ലക്ഷ്യം വെച്ച് നീങ്ങുന്ന വിവരം നല്‍കിയത്. ഇയാള്‍ കടലിലെ ഭീമന് സ്രാവിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.
ഇതിനിടെയാണ് വെള്ളത്തില്‍ സര്‍ഫിങ്ങിനിറങ്ങിയ സഞ്ചാരിയെ സ്രാവ് ലക്ഷ്യം വെച്ച് നീങ്ങുന്നത് കണ്ടത്. ഉടന്‍ തന്നെ ക്രിസ്റ്റഫര്‍ സഞ്ചാരിയെ വിവരം അറിയിക്കുകയായിരുന്നു. എന്തായാലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
https://youtu.be/juJwuLssdjU
Post Your Comments