വാഷിങ്ടണ്‍: വേഗത്തില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുന്ന ചൈന എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രം ലോകത്തിന് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ട്രംപ് ചൈനക്കെതിരായ പരാമര്‍ശം നടത്തിയത്. അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ ചോര്‍ത്തി അതുപയോഗിച്ച് സൈനിക ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ കഴിയാത്തതില്‍ ട്രംപ് തന്റെ മുന്‍ഗാമികളെ കുറ്റപ്പെടുത്തുകയും ചെയ്‌തു. തനിക്ക് മുന്‍പുണ്ടായിരുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഒരു വര്‍ഷം 500 ബില്യണില്‍ കൂടുതല്‍ അമേരിക്കന്‍ ഡോളര്‍ ചൈനയിലേക്ക് കടത്താന്‍ അനുമതി നൽകിയെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയും ചൈനയും ഒരു കച്ചവട കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുകയായിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് കരാര്‍ ഒപ്പിടാനൊരുങ്ങവേ അവസാന നിമിഷം ചൈന പിന്മാറിയെന്നും ട്രംപ് ആരോപിച്ചു.
Read also: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ യാക്കോബായ സഭ ആരുടെ ഒപ്പമായിരിക്കുമെന്ന് നിലപാട് വ്യക്തമാക്കി
Post Your Comments