പൂനെ: അനുഗ്രഹം വാങ്ങുന്നതിനിടയിൽ കാള വിഴുങ്ങിയ ഒന്നരലക്ഷം രൂപയുടെ താലി ഒടുവിൽ ലഭിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ റായ്തി വാഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നടത്തുന്ന ആചാരമായ ബെയ്ല്‍ പൊലയ്ക്കിടയിലാണ് കാള താലി വിഴുങ്ങിയത്.
Read also: ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം ചർച്ചയാകും, പിണറായി വിജയൻറെ ഉന്നതതലയോഗം ഇന്ന്
വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പ്രത്യേക പൂജയ്ക്കിടെയാണ് സംഭവം. കാളകളുടെ ആരതിയുഴിഞ്ഞ് തട്ടില്‍ വച്ച താലിമാലയാണ് കാള അകത്താക്കിയത്. കാളകള്‍ക്ക് ദക്ഷിണയായി നല്‍കാനായുള്ള മധുരം പുരട്ടിയ ചപ്പാത്തികള്‍ വച്ചിരുന്ന തട്ടിലായിരുന്നു താലിയും വച്ചിരുന്നത്. ചപ്പാത്തിക്കൊപ്പം കാള മാലയും അകത്താക്കുകയായിരുന്നു. ഏഴ് ദിവസം കാത്തിരുന്നെങ്കിലും മാല പുറത്തുവന്നില്ല. ഒടുവിൽ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കുകയായിരുന്നു. ആറായിരം രൂപയോളം ചെലവിട്ടാണ് മാല വീണ്ടെടുത്തതെന്നാണ് ദമ്പതികള്‍ പറയുന്നത്. ശസ്ത്രക്രിയയുടെ മുറിവുകള്‍ ഭേദമാകാന്‍ രണ്ടുമാസമാകുമെന്ന് ഡോക്ടര്‍ അറിയിച്ചു.
Post Your Comments