Latest NewsKeralaNews

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു; തൊട്ടുപിന്നാലെ ഭാര്യയ്ക്ക് ദാരുണമരണം

കല്‍പറ്റ: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഗൃഹനാഥനു പിന്നാലെ ഭാര്യയ്ക്ക് ദാരുണാന്ത്യം. കണിയാമ്പറ്റ വൈത്തല പറമ്പില്‍ മുഷ്താഖ് അഹമ്മദ് (53), ഭാര്യ മൈമൂന (42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മകന്‍ അന്‍സാറിനെ (19) കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ബന്ധു ജംഷീറിനെ (24) കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം.

 

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുഷ്താഖിനെ ആശുപത്രിയിലെത്തിച്ചു. മുഷ്താഖ് മരിച്ചതോടെ ഭാര്യയെയും മകനെയും ഇയാളുടെ മരണം അറിയിക്കാതെ വീട്ടിലേക്ക് അയച്ചതായിരുന്നു. എന്നാല്‍ കൈനാട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇവരുടെ കാറില്‍ ഇടിച്ചു. ഇന്ധനം കുറവായതിനാല്‍ കൈനാട്ടിയില്‍ നിന്നും വെള്ളാരംകുന്ന് പെട്രോള്‍ പമ്പിലേക്ക് പോകും വഴി കല്‍പ്പറ്റ മലബാര്‍ ഗോള്‍ഡിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button