തിരുവനന്തപുരം: 12 കോടി രൂപയുടെ അവകാശിയെ തിരിച്ചറിഞ്ഞു. ഒരാളല്ല, മറിച്ച് ആറുപേരാണ് കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയുടെ ഓണം ബംപറിന്റെ അവകാശികള്‍. TM 160869 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനം ആറുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ലഭിച്ചത്. ചവറ സ്വദേശി റോണി, സുജിന്‍, ശാസ്താംകോട്ട സ്വദേശി റാംജിന്‍, ചവറ സ്വദേശി രാജീവന്‍, തെക്കുംഭാഗം സ്വദേശി രതീഷ്, വൈക്കം സ്വദേശി വിവേക് എന്നിവരാണ് ആ ആറുപേര്‍. കരുനാഗപ്പള്ളി ചുങ്കത്ത് ജുവലറി സ്റ്റാഫുകളാണ് ഇവര്‍. ആലപ്പുഴ കായംകുളം ശ്രീമുരുകാ ലോട്ടറി ഏജന്റ് ശിവകുമാര്‍ വിറ്റ ടിക്കറ്റാണ് ഇത്.
രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്കാണ്. രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേർക്കാണ് ലഭിക്കുക. സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾ- TA 514401, TB 354228, TC 339745, TD 386793, TE 239730, TG 518381, TH 490502, TJ 223635, TK 267122, TM 136328.
അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളില്‍ 45 ലക്ഷത്തിലേറെയും ഇതിനകം വിറ്റുപോയിരുന്നു. ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാറിന് 29 കോടി വരുമാനമായി കിട്ടി. ഒന്നാം സമ്മാനം ലഭിച്ചവർക്ക് കിട്ടുക 7.56 കോടി രൂപയാണ്. ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാര്‍ഹനു ലഭിക്കുക. ഏജന്‍സി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജന്റ് കമ്മീഷന്‍ 1.20 കോടിയും ആദായ നികുതി- 3.24 കോടിയുമാണ്. 1967 ല്‍ കേരളത്തിലാണു രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്.
READ ALSO: ഓണം ബംപറിന്റെ 12 കോടി ലഭിച്ചത് ഈ നമ്പറിന്
തിങ്കള്‍ മുതല്‍ ശനി വരെ നറുക്കെടുക്കുന്ന പ്രതിവാര ലോട്ടറികള്‍, വാര്‍ഷിക ബംപര്‍ ലോട്ടറികളായ ഓണം, വിഷു, ക്രിസ്മസ്, പൂജാ, മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ലോട്ടറികളും കൂടി ചേരുമ്പോഴാണ് കേരള ലോട്ടറികളുടെ നിര പൂര്‍ണമാകുന്നത്. ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അന്‍പതിനായിരം രൂപയുമായിരുന്നു. 52 വര്‍ഷംകൊണ്ട് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അമ്പതിനായിരത്തില്‍നിന്നു 12 കോടിയിലേക്ക് വളര്‍ന്നു. തിരുവോണം ബംപര്‍ ലോട്ടറിക്ക് കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.
ഇത്തവണത്തെ സമ്മാനങ്ങള്‍ ഇങ്ങനെ
ഒന്നാം സമ്മാനം- 12 കോടി
സമാശ്വാസ സമ്മാനം-5 ലക്ഷം
രണ്ടാം സമ്മാനം-50 ലക്ഷം
മൂന്നാം സമ്മാനം-10 ലക്ഷം
നാലാം സമ്മാനം-5 ലക്ഷം
അഞ്ചാം സമ്മാനം- 1 ലക്ഷം രൂപ
ആറാം സമ്മാനം-5,000 രൂപ
ഏഴാം സമ്മാനം-3,000 രൂപ
എട്ടാം സമ്മാനം-2,000 രൂപ
ഒൻപതാം സമ്മാനം-1,000 രൂപ
Post Your Comments