ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ 11 അക്കമാക്കുന്ന കാര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൊതുജനങ്ങളുടെ അഭിപ്രായം തേടി. 2050തോടെ 260 കോടി മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ രാജ്യത്ത് പുതുതായി വേണ്ടിവരുമെന്ന് കണ്ട് അതിനു വേണ്ടിയാണ് ഫോണ്‍ നമ്പറുകളുടെ അക്കങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരുന്നത് ട്രായ് കണക്കിലെടുത്തു.
ഇതിനായി നമ്പരുകളുടെ ലഭ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ തുടരുന്ന പത്തക്ക നമ്പര്‍ സംവിധാനം തുടര്‍ന്നാല്‍ ഇതു കൈവരിക്കാന്‍ അസാധ്യമാവുമെന്നാണ് ട്രായ് ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ 11 അക്കമാക്കാനും, ലാന്‍ഡ്ലൈന്‍ നമ്പറുകള്‍ 10 തന്നെയായി നിലനിര്‍ത്താനുമാണ് ട്രായ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ട്രായ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
ഡാറ്റാ ആവശ്യത്തിനായി ഉപയോഗിക്കുന്ന നമ്പറുകള്‍ 13 അക്കമാക്കാനും പദ്ധതിയിട്ടുണ്ട്. ‘ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്(പരസ്പര ബന്ധിതമായ ഇന്റര്‍നെറ്റ് കൂട്ടായ്മ)’ ഉള്‍പ്പെടെയുള്ള ഡാറ്റ അധിഷ്ഠിത സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന നമ്പറുകള്‍ ഇതിനോടകം 13 അക്കമാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
Post Your Comments