എന്‍ടോര്‍ക്ക് 125 സ്കൂട്ടറിന്റെ റേസ് എഡിഷൻ പുറത്തിറക്കി ടിവിഎസ്. നിലവിലെ മോഡലിൽ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് റേസ് എഡിഷൻ എത്തിയിരിക്കുന്നത്. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, ടി രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഹസാര്‍ഡ് ലൈറ്റ്, ഫ്രണ്ട് ഏപ്രണില്‍ സ്‌പോര്‍ട്ടി ഗ്രാഫിക്‌സ്, ബ്ലാക്ക്, സില്‍വര്‍, റെഡ് എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ടോണ്‍ കളർ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.എൻജിൻ സവിശേഷതയിൽ മാറ്റങ്ങളില്ല.
ബിഎസ് 6 നിലവാരത്തിലുള്ള എന്‍ജിനായിരിക്കും പുതിയ എന്‍ടോര്‍ക്കില്‍ ഉള്‍പ്പെടുത്തുകയെന്ന സൂചനയുണ്ടെകിലും, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 124.79 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിൻ 7500 ആര്‍പിഎമ്മില്‍ 9.27 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും സൃഷ്ടിച്ച് സ്കൂട്ടറിനെ നിരത്തിൽ കരുത്തനാക്കുന്നു.
https://www.facebook.com/tvsntorq/videos/911476899217366/
മുന്നിൽ ടെലിസ്കോപിക് ഫോർക്കും,പിന്നിൽ ഗ്യാസ് ചാർജ്ഡ് മോണോഷോക്കും സസ്‌പെൻഷൻ ചുമതല വഹിക്കും. കോംബി ബ്രേക്കോഡ് കൂടി മുന്നില്‍ 220 എംഎം ഡിസ്‌കും, പിന്നിൽ 130 എംഎം ഡ്രമും സുരക്ഷ വർദ്ധിപ്പിക്കുന്നു. 62,995 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. റഗുലര്‍ ഡിസ്‌ക് ബ്രേക്ക് എന്‍ടോര്‍ക്കിനെക്കാള്‍ മൂവായിരം രൂപയോളം കൂടിയിട്ടുണ്ട്.
Also read : ഇനി തൊഴിലവസരങ്ങളും അറിയാം : പുതിയ കിടിലൻ ഫീച്ചറുമായി ഗൂഗിള്‍ പേ
Post Your Comments