Latest NewsNewsBusiness

ഓഹരി വിപണി : ഇന്ന് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ : ഇന്ന് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. പത്തരയോടെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവു വരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചതോടെ ഓഹരി വിപണി മികച്ച പ്രകടനം കാഴ്ച്ച വെച്ചു. സെന്‍സ്‌ക്സ് 1921.15 പോയിന്റ് ഉയര്‍ന്ന് 38,014.62ലും, നിഫ്റ്റി 569.40 പോയിന്റ് ഉയർന്നു 11,274.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഊര്‍ജം, എഫ്എംസിജി, ഫാര്‍മ, ലോഹം, ഇന്‍ഫ്ര, വാഹനം, ബാങ്ക്, തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളെല്ലാം മികച്ച നേട്ടം കൈവരിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ആറ് ശതമാനവും സ്മോള്‍ ക്യാപ് സൂചിക നാലുശതമാനവും ഉയർന്നു.

Also read : കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം : വൻ കുതിപ്പുമായി ഓഹരി വിപണി

ബിഎസ്ഇയിലെ 1809 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 726 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്,ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി, എസ്ബിഐ,ഹീറോ മോട്ടോര്‍കോര്‍പ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, ടിസിഎസ്, എന്‍ടിപിസി,ഇന്‍ഫോസിസ്,പവര്‍ ഗ്രിഡ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button