KeralaLatest NewsNews

കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരെ രക്ഷിക്കും; അണിയറയിൽ നീക്കവുമായി സംസ്ഥാന സർക്കാർ

കണ്ണൂർ: കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരെ രക്ഷിക്കാൻ അണിയറയിൽ നീക്കവുമായി സംസ്ഥാന സർക്കാർ. ഇതിനായി സഖാക്കൾ പ്രതികളായ കേസുകൾ പിൻവലിക്കാൻ സർക്കാർ തലശ്ശേരി കോടതിയിൽ ഹർജി നൽകി.

ALSO READ: എം.പി പദവിയില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക്, രണ്ടര വര്‍ഷത്തിനു ശേഷം പഴയ ഓർമ്മകളിലൂടെ യോഗി ആദിത്യനാഥ്

പയ്യന്നൂർ പെരളത്ത് ആർ.എസ്.എസ്. പ്രവർത്തകൻ വി.പി.രാമചന്ദ്രന്റെ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ തീവെച്ചുനശിപ്പിച്ച കേസ് പിൻവലിക്കാനാണ് കോടതിയിൽ ഹർജി നൽകിയത്. ഇതിൽ പയ്യന്നൂരിലെ ആർ എസ് എസ് പ്രവർത്തകൻ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും ഉൾപ്പെടുന്നു.

ALSO READ: ഒരു സബ് ഇൻസ്‌പെക്ടർ ഇനി ട്രാഫിക് ബ്രാഞ്ചിലേക്ക്; സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി

രാഷ്ട്രീയ സ്വയം സേവക് പ്രവർത്തകൻ പെരളം വടക്കെപ്പുരയിൽ ഹൗസിൽ വി.പി.രാമചന്ദ്രന്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന മിനി ബസ്സും രണ്ട്‌ ബൈക്കുകളും സ്കൂട്ടറും നശിപ്പിച്ചതാണ് കേസ്. ക്രിമിനൽ നടപടിയിലെ 321-ാം വകുപ്പ് പ്രകാരം ഇ കേസ് പിൻവലിക്കാനാണ് സർക്കാർ കോടതിയുടെ അനുമതി തേടിയിരിക്കുന്നത്. ഇതിൽ ആക്ഷേപമോ പരാതിയോ ഉള്ളവർ 26-ന് ഹാജരാകാൻ തലശ്ശേരി ജില്ലാ കോടതി പരാതിക്കാരനും സാക്ഷികൾക്കും നോട്ടീസയച്ചു. ഈ കേസിലെ അഞ്ചു പ്രതികളിൽ മലപ്പിലെ റനീഷ്, മലപ്പിലെ പ്രശോഭ് എന്നീ സിപിഎം പ്രവർത്തകർ ആർ എസ് എസ് പ്രവർത്തകൻ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button