KeralaLatest NewsNews

കേരളത്തിലെ ഇടതുപാര്‍ട്ടികളില്‍നിന്ന് മുന്‍ ഭാരവാഹികളടക്കം ബിജെപിയിലെത്തിയവരുടെ കണക്ക് പുറത്തുവിട്ട് ശ്രീധരന്‍ പിള്ള

ന്യൂഡല്‍ഹി: കേരളത്തിലെ സി.പി.എം., സി.പി.ഐ. പാര്‍ട്ടികളില്‍നിന്ന് മുന്‍ ഏരിയാ കമ്മിറ്റി ഭാരവാഹികളടക്കമുള്ള നാലായിരത്തോളം പ്രവര്‍ത്തകരാണ് ബി.ജെ.പി.യില്‍ ചേര്‍ന്നതെന്ന് സംസ്ഥാനാധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. സംസ്ഥാനരാഷ്ട്രീയത്തില്‍ കാര്യമായ ചലനമുണ്ടാക്കുമിതെന്നും അദ്ദേഹം വ്യക്തമാക്കി.

പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. അതേസമയം ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും ദളിത് വിഭാഗങ്ങളില്‍നിന്നും പതിനായിരക്കണക്കിനാളുകളും അംഗത്വമെടുത്തിട്ടുണ്ട്. ഇവരുടെയെല്ലാം പട്ടിക അടുത്തമാസം പുറത്തുവിടുമെന്നും ശ്രീധരന്‍ പിള്ള പറയുന്നു. ആദ്യമായാണ് പതിനായിരക്കണക്കിന് ന്യൂനപക്ഷവിഭാഗക്കാര്‍ പാര്‍ട്ടിയില്‍ ചേരുന്നത്.

READ ALSO: ഇടതു വലത് മുന്നണികള്‍ കേരളത്തിന് ഭാരവും ശാപവും ബാധ്യതയുമാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ഇതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ അംഗസംഖ്യ 26 ലക്ഷമായി. ഏഴുലക്ഷത്തോളം പേര്‍ ഫോണ്‍ കോളിലൂടെയാണ് അംഗങ്ങളായത്. പുതുതായി അംഗങ്ങളായവര്‍ക്ക് അര്‍ഹമായ ചുമതലകളും സ്ഥാനങ്ങളും നല്‍കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാനാധ്യക്ഷനെ ചുമതലപ്പെടുത്തി. നിലവില്‍ ഒരുവര്‍ഷം പൂര്‍ത്തിയായവര്‍ക്കാണ് ഇവ നല്‍കുന്നതെങ്കിലും അതില്‍ ഇളവുവരുത്തി ഉചിതമായ തീരുമാനമെടുക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതായും പിള്ള പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button