Latest NewsKeralaNews

മദ്യപിച്ച് തലകറങ്ങി വീണ ശേഷം ഭക്ഷ്യവിഷബാധയെന്ന പേരില്‍ ചികിത്സ തേടി വിദ്യാർഥിനികൾ

കോഴിക്കോട്: മദ്യപിച്ച് സ്‌കൂളിൽ തലകറങ്ങി വീണ ശേഷം ഭക്ഷ്യവിഷബാധയെന്ന പേരില്‍ ചികിത്സ തേടി വിദ്യാർഥിനികൾ. നഗരത്തിലെ ഒരു പ്രമുഖ എയ്ഡഡ് സ്കൂളിലാണ് സംഭവം. വീട്ടിൽ രക്ഷിതാവ് സൂക്ഷിച്ച മദ്യം പത്താംക്ലാസിലെ ഒരു വിദ്യാർഥിനി സ്കൂളിൽ എത്തിക്കുകയായിരുന്നു. ഉച്ചഭക്ഷണശേഷം സ്വയംമദ്യപിക്കുകയും മറ്റ് രണ്ട് സഹപാഠികൾക്കുകൂടി മദ്യം നൽകുകയും ചെയ്തു. തലകറക്കം വന്നതോടെ രണ്ട് പേർ ബാത്റൂമിലേക്ക് ഓടി. അവിടെ ഇരുവരും കുഴഞ്ഞുവീണു. മൂന്നാമത്തെ വിദ്യാർഥിനി അധ്യാപകരെ വിവരം അറിയിച്ചു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിരീക്ഷണത്തിനുശേഷം വൈകീട്ടോടെ കുട്ടികളെ വീട്ടിലേക്ക്‌ കൊണ്ടുപോയി.

Read also: മോഡലിങ്ങിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു 19 വയസ്സുകാരിക്ക് പീഡനം; ബ്ലാക്ക് മെയിലിങ് ചെയ്തു നിരവധി പേർക്ക് കാഴ്ചവെച്ചു : അത്താണിയിൽ നിന്ന് ഒരു ഞെട്ടിക്കുന്ന സംഭവം

അതേസമയം ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് സ്കൂളിൽ നടന്നതെന്നും ബന്ധപ്പെട്ട ആരും ഔദ്യോഗികമായി ഈ കാര്യം അറിയിച്ചിട്ടില്ലെന്നും ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ഇൻചാർജ് കെ.എം. അഹമ്മദ് റഷീദ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button