ചാലക്കുടി ∙ മോഡലിങ്ങിന്റെ പേരിൽ സൗഹൃദം സ്ഥാപിച്ചു 19 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലിൽ അജിലിനെയാണു (27) ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ ചന്ദ്രമോഹൻ, ദമ്പതിമാരായ ഗീതു, അനീഷ് എന്നിവർ അറസ്റ്റിലായിരുന്നു.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട തന്നെ മോഡലിങ്ങിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു ഒന്നാം പ്രതി ചന്ദ്രമോഹൻ, ഗീതു, അനീഷ് എന്നിവരുടെ സഹായത്തോടെ അത്താണിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചതായും ആ രംഗങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മറ്റു പലർക്കും കാഴ്ച വച്ചതായുമുള്ള പെൺകുട്ടിയുടെ പരാതിയെ തുടർന്നാണു കേസെടുത്തത്. സമാന രീജിയിൽ അജിലും ഭീഷണിപ്പെടുത്തി ഇതേ ഹോട്ടലിൽ കൊണ്ടുപോയെന്നും അജിലിന്റെ കൂടെ ഉണ്ടായിരുന്നയാൾ പീഡിപ്പിച്ചുവെന്നും യുവതി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
ഡിവൈഎസ്പി സി.ആർ. സന്തോഷ്,എസ്ഐ പി.ഡി. അനിൽകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, എയു. റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ സീനിയർ സിപിഒ തോമസ്, വനിതാ സിപിഒ ഷീബ അശോകൻ എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Post Your Comments