KeralaLatest NewsNewsCrime

പ്രാര്‍ത്ഥനയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി, സംഭവം അധ്യാപികയോട് പറഞ്ഞതോടെ പുറത്തായത് ഞെട്ടിക്കുന്ന പീഡന വിവരം; വൈദികന്‍ ഒളിവില്‍

പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരെ കേസ്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ് പടയാട്ടിക്കെതിരെയാണ് പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. മൂന്ന് പെണ്‍കുട്ടികളെ പള്ളിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് വടക്കേക്കര പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രതിയായ വൈദികന്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ALSO READ: മൂന്നാര്‍ എസ്‌ഐയുടെ പേരില്‍ പാര്‍സല്‍; ആശങ്കകള്‍ക്കൊടുവില്‍ പൊതി തുറന്നപ്പോള്‍ കണ്ടത്

കുട്ടികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പള്ളിക്ക് സമീപത്തെ സ്‌കൂളിന്റെ മാനേജര്‍ കൂടിയായ ഫാദര്‍ ഇടവേള സമയത്ത് പ്രാര്‍ത്ഥനയ്‌ക്കെത്തിയ കുട്ടിയോട് മോശമായി പെരുമാറി. ഇക്കാര്യം പെണ്‍കുട്ടി സ്‌കൂളിലെത്തി അധ്യാപികയെ അറിയിക്കുകയായിരുന്നു. അധ്യാപിക വിവരം ചൈല്‍ഡ് ലൈനെ അറിയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടെത്തിയത്. മജിസ്‌ട്രേറ്റിന് മുമ്പില്‍ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസ് വേണ്ടെന്ന നിലപാടിലായിരുന്നു രക്ഷിതാക്കളെങ്കിലും ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെ കേസെടുക്കുകയായിരുന്നു.

ALSO READ:  36 മണിക്കൂര്‍ തുടര്‍ച്ചയായി ഉദ്ധാരണം, വേദനകൊണ്ട് പുളഞ്ഞ് യുവാവ്; ഒടുവില്‍ സംഭവിച്ചത്

സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയി. കണ്ണിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പോവുകയാണെന്നും ആരും തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും പറഞ്ഞാണ് വൈദികന്‍ സ്ഥലം വിട്ടതെന്നാണ് ലഭിച്ച വിവരം. പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button