തിരുവനന്തപുരം: വൃദ്ധയായ അമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ദിവസങ്ങളോളും കിടന്ന കിടപ്പിലായിരുന്ന ഇവരെ രക്ഷിക്കാനും മകന്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ പോലീസ് എത്തി വാതില്‍ ചവിട്ടി തുറന്നാണ് വയോധികയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ബാലരാമപുരം സ്വദേശി വിജയകുമാറിനെതിരെ പോലീസ് കേസെടുത്തു.പോലീസ് മോചിപ്പിച്ച അമ്മ ലളിതയെ വിദഗ്്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം : വൻ കുതിപ്പുമായി ഓഹരി വിപണി
ലളിതയ്ക്ക് നാലുമക്കളാണുള്ളത്. ഇളയമകനായ വിജയകുമാറിനൊപ്പമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. മറ്റ് മക്കളെ കാണാന്‍ അനുവദിക്കാതെ അമ്മയെ വിജയകുമാര്‍ വീട്ടില്‍ പൂട്ടിയിട്ടുവെന്ന പരാതിയെ തുടര്‍ന്ന് ബാലരാമപുരം പോലീസെത്തി വീട് ചവിട്ടിത്തുറന്നാണ് വൃദ്ധയെ മോചിപ്പിച്ചത്. ലളിതയ്ക്ക് വിജയകുമാര്‍ ചികിത്സ നിഷേധിച്ചിരുന്നതായും ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്. ഇവരുടെ പേരില്‍ ബാങ്കിലുള്ള പതിനാല് ലക്ഷം രൂപയും വീടും പറമ്പും കൈക്കലാക്കുവാനായിരുന്നു ഇത്തരത്തിലൊരു ക്രൂരത എന്നാണ് മറ്റ് മക്കളുടെ ആരോപണം.
ഇന്നലെ വൈകിട്ട് ലളിതയെ കാണാനായി പെണ്‍മക്കള്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ലളിതയെ കാണാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഇളയമകനായ വിജയകുമാര്‍, സഹോദരിമാരെ പുറത്താക്കി ഗേറ്റ് പൂട്ടി. പോലീസ് എത്തിയിട്ടും വിജയകുമാര്‍ വഴങ്ങിയില്ല. ലളിതയെ ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരാക്കാമെന്ന് ഇയാള്‍ ബാലരാമപുരം എസ്‌ഐയോട് പറഞ്ഞു. ഇതോടെ പോലീസ് സംഘം മടങ്ങുകയും ചെയ്തു. പെണ്‍മക്കള്‍ ഗേറ്റിന് മുന്നില്‍ മണിക്കൂറുകള്‍ തുടര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് എത്തി വീണ്ടും പോലീസിനെ വിളിച്ചു. മതില്‍ ചാടികടന്ന് വാതില്‍ ബലമായി തുറന്നാണ് അവശനിലയിലായിരുന്ന ലളിതയെ പോലീസ് മോചിപ്പിച്ചത്. ഉറക്കെ കരയാന്‍ പോലും ത്രാണിയില്ലാതെ ഒരു പുതപ്പില്‍ പൊതിഞ്ഞ് കിടത്തിയ നിലയിലായിരുന്നു ഇവര്‍. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും മക്കളുമായി മറ്റൊരു വീട്ടില്‍ താമസിക്കുന്ന വിജയകുമാര്‍ അമ്മയെ ഒറ്റക്ക് പൂട്ടിയിടുകയായിരുന്നെന്ന് അയല്‍ക്കാരും പറഞ്ഞു.വയോധികയെ പൂട്ടിയിട്ടതിന് വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments