തൃശൂര്‍•തൃശൂരില്‍ പിടിയിലായ പെണ്‍വാണിഭ രാജ്ഞി സീമ ഒരേ സമയം പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നത് 60 ഓളം യുവതികളെയെന്ന് റിപ്പോര്‍ട്ട്. ഇത്രയധികം യുവതികളെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ താമസിപ്പിച്ചാണ് ഇടപാടുകാര്‍ക്കായി എത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.
സീമയ്ക്ക് വിദേശ പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധമുണ്ടെന്ന് സൂചനയുണ്ട്. പല സംസ്ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ എത്തിച്ച് ഇടപാടുകാര്‍ക്കു കാഴ്ചവയ്ക്കുന്ന റാക്കറ്റിന്റെ ആസ്ഥാനമായി തൃശൂരിനെ സീമയും സംഘവും മാറ്റുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ സംഘത്തില്‍പ്പെട്ട 12 യുവതികളെ രണ്ടു കേസുകളിലായി പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സമാന കേസുകളില്‍ മുന്‍പും പിടിയിലായിട്ടുള്ള സീമയ്‌ക്കെതിരെ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്‌റ്റേഷനുകളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്. പിടിക്കപ്പെടുമ്പോഴെല്ലാം ഉന്നത സ്വാധീനം ഉപയോഗിച്ച് പിഴയടച്ച് രക്ഷപ്പെടുന്നതാണ് പതിവ്. പുറത്തിറങ്ങിയാല്‍ പുതുവഴികള്‍ ഉപയോഗിച്ച് പഴയ പണി തന്നെ തുടരും.
ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് യുവതികളെ സീമയും സംഘവും എത്തിച്ചിരുന്നത്. മുന്തിയ ഹോട്ടലുകളില്‍ മുറികള്‍ സ്ഥിരവാടയ്‌ക്കെത്താണ് യുവതികളെ പാര്‍പ്പിച്ച് ഇടപാടുകള്‍ നടത്തിയിരുന്നത്. പൊലീസ് പരിശോധനയ്ക്കു സാധ്യത കുറവാണെന്നതാണ് മുന്തിയ ഹോട്ടലുകള്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്നും സീമ വെളിപ്പെടുത്തിയിട്ടുണ്ട്.
Post Your Comments