ജബല്‍പ്പൂര്‍: അഞ്ച് മിനുട്ട് പൊലീസ് സൂപ്രണ്ടാകുവാന്‍ അവസരം ലഭിച്ചപ്പോൾ സ്വന്തം അച്ഛനെതിരെ നടപടിക്ക് ഉത്തരവിട്ട് വിദ്യാര്‍ത്ഥി. സ്റ്റുഡന്‍റ് പൊലീസ് സ്കീം അനുസരിച്ച് മൂന്ന് കുട്ടികളെ അഞ്ച് മിനുട്ട് നേരത്തേക്ക് പൊലീസ് സൂപ്രണ്ടാക്കി നിയമിച്ചതായിരുന്നു ജബല്‍പ്പൂര്‍ പൊലീസ്. ജബല്‍പ്പൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥികളായ സൗരവ്, സിദ്ധാര്‍ത്ഥ്, രാകേഷ് എന്നിവർക്കാണ് അവസരം ലഭിച്ചത്.
Read also: മദ്യപിച്ച് തലകറങ്ങി വീണ ശേഷം ഭക്ഷ്യവിഷബാധയെന്ന പേരില്‍ ചികിത്സ തേടി വിദ്യാർഥിനികൾ
രാകേഷാണ് അമ്മയെ തല്ലുന്ന സ്വന്തം പിതാവിനെതിരെ നടപടി വേണം എന്ന് ഉത്തരവിട്ടത്. എന്താണ് എസ്.പിയായ ശേഷം ചെയ്യാന്‍ ആഗ്രഹം എന്ന ചോദ്യത്തിന് സൗരവ് നൽകിയ മറുപടി വീട്ടിന് അടുത്ത് കള്ളും കഞ്ചാവും വില്‍ക്കുന്നവർക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു. ഉടൻ തന്നെ സൗരവ് തന്‍റെ വീട്ടിനടുത്ത പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഇതിന് നിര്‍ദേശം നല്‍കുകയും ചെയ്‌തു. ജബല്‍പ്പൂര്‍ എസ്.പി അമിത് സിംഗിന്‍റെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ എസ്.പി ചുമതല ഏറ്റെടുക്കല്‍.
Post Your Comments