ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. നാളെ ഉച്ച മുതലാണ് മോദിയുടെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. യോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്ക് പിന്നാലെ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
27ന് ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി സംസാരിക്കും. എന്നാല്‍ കശ്മീര്‍ വിഷയം സഭയില്‍ ഉന്നയിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അമേരിക്കയില്‍ മോദിക്കുവേണ്ടി സംഘടിപ്പിക്കുന്ന ഹൗഡിമോദി റാലിയെ വിമർശിച്ച് ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു.
Post Your Comments