
കോട്ടയം: പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ വേദിയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ പേരില്‍ വലിയ അഴിമതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. പക്ഷെ അത് ചീറ്റിപ്പോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന നിലപാടില്‍ മാറ്റമില്ല. . അഴിമതിക്കാരെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ഭക്ഷണമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ആ തൊപ്പിയെടുത്ത് ചെന്നിത്തല തലയിൽ വെച്ചു. ഒന്നരക്കൊല്ലം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷെ അഴിമതി കാണിച്ചിട്ടില്ല. അതുകൊണ്ട് അത് പറഞ്ഞ് ആരും വിരട്ടാന്‍ വരേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments