തിരുവനന്തപുരം : മുത്തൂറ്റ് സ്ഥാപനങ്ങളിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്ഥാപനത്തിന് പുറത്തുള്ള സിഐടിയു- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ്. കേരളത്തിലെ എല്ലാ ശാഖകളും അടയ്‌ക്കേണ്ടി വന്നാലും ഇത്തരക്കാരുടെ അക്രമങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കില്ല. സ്ഥാപനത്തിനും ജീവനക്കാര്‍ക്കും നേരെ സമരക്കാര്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചു വിടുമ്പോഴും പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ പിന്തുണയില്ലാത്ത യൂണിയനുകളെ അംഗീകരിക്കാനാകില്ല. മുന്നൂറോളം ജീവനക്കാര്‍ മാത്രമാണ് ഈ യൂണിയനില്‍ അംഗങ്ങളായിട്ടുള്ളത്. സ്ഥാപനത്തിലെ 20% ജീവനക്കാര്‍ അംഗങ്ങളായിട്ടുണ്ടെങ്കിലേ യൂണിയനു നിയമപ്രകാരം അംഗീകാരം കിട്ടൂ. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സിഐടിയുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ട് സമരങ്ങളാണ് മുത്തൂറ്റില്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂണിയന്‍ പ്രവര്‍ത്തനം അംഗീകരിക്കില്ലെന്ന മുത്തൂറ്റ് ചെയര്‍മാന്‍ എം.ജി ജോര്‍ജ്ജിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം വിളിച്ച് സി.ഐ.ടി.യു. സെപ്റ്റംബര്‍ 21ന് യോഗം ചേരാനാണ് തീരുമാനം. മുത്തൂറ്റിലെ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാവാത്ത സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് സി.ഐ.ടി.യു നീക്കം.
ജോലി ചെയ്യാന്‍ തയ്യാറായെത്തുന്നവരെ തടയരുതെന്നും സമാധാനപരമായി സമരംചെയ്യുന്നവരുടെ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് മെത്തമായി 35,000 പേരാണ് മുത്തൂറ്റില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഏഴായിരം പേര്‍ അംഗീകൃത യൂണിയനില്‍ അംഗങ്ങളാണ്.
Post Your Comments