ന്യൂ ഡൽഹി : ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ താരം ഫൈനലിൽ പ്രവേശിച്ചു. 52 കിലോ വിഭാഗത്തിൽ അമിത് പാംഗല്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. വാശിയേറിയ സെമി ഫൈനൽ പോരാട്ടത്തിൽ കസഖ് താരം സാക്കെന്‍ ബിബോസിനോവിനെ വീഴ്ത്തിയാണ് അമിത് ഫൈനലിൽ പ്രവേശിച്ചത്.
History Scripted!⚡️
India's ?? @Boxerpanghal
becomes the first-ever Indian boxer to reach the finals of #AIBAWorldChampionhsips, he defeated BIBOSSINOV Saken from ?? in a split decision of 3:2.Kudos #amitpanghal. Let's go for Gold. #goforgold#PunchMeinHaiDum#boxing pic.twitter.com/fGPUDic8mI
— Boxing Federation (@BFI_official) September 20, 2019
കലാശപോരിൽ ഉസ്‌ബെക്കിസ്‌താന്‍ താരം ഷക്കോബിദിന്‍ സോറോവുമായിട്ടാകും പാംഗല്‍ ഏറ്റുമുട്ടുക. ഈ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ അമിത് പാംഗല്‍, 2018 ഏഷ്യന്‍ ഗെയിംസിലും ജേതാവായിട്ടുണ്ട്. പാംഗലിന് മുന്‍പ്, ഇതുവരെ ഒരു ഇന്ത്യൻ താരങ്ങൾക്കും സെമി കടക്കാനായിട്ടില്ല. ഇന്ത്യക്ക് ഇതുവരെ ആറ് മെഡലുകളാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടാനായത്.
Also read : കോഹ്ലി മികച്ച ക്യാപ്റ്റനായി നിലനിൽക്കുന്നതിന് പിന്നിൽ മറ്റ് രണ്ട് താരങ്ങൾ; വിമർശനവുമായി ഗൗതം ഗംഭീർ
Post Your Comments