Life Style

മുഖഭംഗി കുറയാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് എത്രമാത്രം മോശം ശീലമാണെന്ന് പലര്‍ക്കും മനസിലാകുന്നില്ല. അല്ലെങ്കില്‍ മനസിലായാല്‍ത്തന്നെ, അത് തിരുത്താനുള്ള ഉത്സാഹം എടുക്കുന്നുമില്ല. ആകെ ആരോഗ്യത്തെ ബാധിക്കുന്നതോടൊപ്പം, പ്രധാനമായും ഇത് ചര്‍മ്മത്തെയാണ് ബാധിക്കുക.

ALSO READ: ബേക്കിംഗ് സോഡയും നാരങ്ങ നീരും; ആരോഗ്യഗുണങ്ങൾ ഏറെ

നമ്മളില്‍ കുറേശ്ശെയായി അടിഞ്ഞുകൂടുന്ന വിഷാംശങ്ങള്‍ ഒഴുക്കിക്കളയാന്‍ വെള്ളം അത്യാവശ്യമാണ്. വെള്ളമില്ലാതാകുമ്പോള്‍ ഈ ധര്‍മ്മം നടക്കാതെയാകുന്നു. ചര്‍മ്മം വരണ്ടതാകാനും, അതിന്മേല്‍ മുഖക്കുരുവും പാടുകളും വീഴാനും തിളക്കം നഷ്ടപ്പെടാനും ഇത് ഇടയാക്കുന്നു.

ALSO READ: നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; നിങ്ങൾക്ക് ഈ രോഗങ്ങൾ വന്നേക്കാം

സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗമാണ് മറ്റൊരു പാര. ഇന്ന് ഇത്തരം ഉത്പന്നങ്ങളുപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ പലപ്പോഴും ഇവ ചര്‍മ്മത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്നോര്‍ക്കുക. അതിനാല്‍ ‘കോസ്‌മെറ്റിക്‌സ്’ ഉപയോഗം കുറയ്ക്കുക. ഗുണമേന്മ ഉറപ്പുവരുത്തിയവ മാത്രം മിതമായ രീതിയില്‍ ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button