Latest NewsNewsIndia

19കാരിയുടെ ശരീരഭാരം ക്രമാതീതമായി കുറയുന്നു; പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

പത്തൊമ്പതുകാരിയുടെ ശരീരഭാരം ക്രമാതീതമായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. പെണ്‍കുട്ടിക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയുമാണെന്നും ഇവര്‍ ഡോക്ടറോട് പറഞ്ഞു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ചെറുപ്പം മുതല്‍ തന്നെ മാനസികവിഷമത അനുഭവിക്കുന്ന പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. പെണ്‍കുട്ടിയുടെ വയറ്റിനകത്ത് എന്തോ കുടുങ്ങിക്കിടക്കുന്നതായി അവര്‍ കണ്ടെത്തുകയായിരുന്നു. വൈകാതെ തന്നെ പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വയറുകീറി, ആമാശയത്തില്‍ കുടുങ്ങിയിരിക്കുന്ന സാധനം അവര്‍ നീക്കം ചെയ്തു. 22 സെന്റിമീറ്റര്‍ നീളവും എട്ട് സെന്റിമീറ്റര്‍ വട്ടവുമുള്ള മുടിക്കെട്ടായിരുന്നു.

 

ചെറുപ്പം മുതല്‍ തന്നെ മാനസികവിഷമത അനുഭവിക്കുന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കുന്നതും മറ്റുമൊന്നും ചിട്ടയോടെയായിരുന്നില്ല. എങ്കിലും പത്തൊമ്പതാം വയസുവരെ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഈയടുത്താണ് ഭാരം കുറഞ്ഞു വന്നതും കടുത്ത ക്ഷീണവും കുട്ടിക്ക് അനുഭവപ്പെട്ടത്. കുട്ടിക്ക് അള്‍സര്‍ പിടിപെട്ടിരുന്നതിനാലും ആകെ ആരോഗ്യം ദുര്‍ബലമായിരുന്നതിനാലും പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ക്ക് ശ്രമകരമായിരുന്നു.

 

ചെറുപ്പം മുതല്‍ സ്വന്തം മുടി പറിച്ചെടുത്ത് കഴിക്കുന്ന ശീലം പെണ്‍കുട്ടിക്കുണ്ടായിരുന്നു. മാനസിക വിഷമതയുടെ ഭാഗമായാകാം ഇത്തരമൊരു ശീലം കുട്ടിയിലുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അങ്ങനെ പലപ്പോഴായി കഴിച്ച മുടി, കട്ടിയായി ആമാശയത്തില്‍ കുടുങ്ങുകയായിരുന്നു. എന്തായാലും ശസ്ത്രക്രിയ വിജയകരമായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button