തിഹാർ ജയിലിൽ തനിക്ക് തലയിണയോ കസേരയോ ഇല്ലെന്ന് കോടതിയിൽ പരാതിയുമായി പി.ചിദംബരം. സെല്ലിനുളളിൽ ഒരു കസേരയില്ലെന്നും കിടക്കയിൽ തലയിണയില്ലെന്നും അതു കൊണ്ടാണ് അദ്ദേഹത്തിന് നടുവേദന എടുക്കുന്നതെന്നാണ് അഭിഭാഷകൻ കപിൽ സിബൽ മുഖേന നൽകിയ അപേക്ഷയിൽ പറയുന്നത്. ജയിൽ മുറിയുടെ പുറത്ത് കിടന്ന രണ്ട് മൂന്ന് കസേരകൾ ഇപ്പോൾ കാണാനില്ലെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നു.
Read also: പരീക്ഷാനടത്തിപ്പില്‍ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി പി.എസ്.സി; നിർദേശങ്ങൾ ഇവയൊക്കെ
അതേസമയം ചെറിയ പ്രശ്‌നത്തിന് വലിയ ഒച്ചപ്പാടുണ്ടാക്കേണ്ട സാഹചര്യമില്ലെന്നും തുടക്കം മുതൽ ചിദംബരത്തിന്റെ മുറിയിൽ കസേരയില്ലെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇതിനിടെ അഴിമതിക്കേസിൽ ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ മൂന്ന് വരെ നീട്ടി. അതുവരെ തിഹാർ ജയിലിൽ തന്നെയാണ് ചിദംബരത്തിന് കഴിയേണ്ടത്.
Post Your Comments