എത്ര കഴിച്ചാലും മതിവരാത്തൊരു കിടിലന്‍ നാലുമണിപ്പലഹാരം. നന്നായി പഴുത്ത ഒരു ഏത്തപ്പഴം മതി ഈ പലഹാരത്തിന്. ഇതാ ബനാന ബോള്‍ തയ്യാറാക്കുന്ന വിധം.
ചേരുവകള്‍
നന്നായി പഴുത്ത ഏത്തപ്പഴം – ഒന്ന്
അരി വറുത്തത് – നാല് ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് -നാല് ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക -രുചിക്കനുസരിച്ച് ആവശ്യത്തിന്
അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
ശര്‍ക്കര- ആവശ്യത്തിന്
നെയ്യ് -ഒരു ടേബിള്‍ സ്പൂണ്‍
മുട്ട -ഒന്ന്
റൊട്ടിപ്പൊടി – ആവശ്യത്തിന്
എണ്ണ -വറുക്കാന്‍
പാകം ചെയ്യുന്ന വിധം
കട്ടിയുള്ള പാനില്‍ അരി നന്നായി വറുത്തെടുത്ത ശേഷം ഏലയ്ക്കയും ചേര്‍ത്ത് മിക്‌സിയില്‍ പൊടിച്ചെടുക്കുക. ഏത്തപ്പഴം പുഴുങ്ങിയ ശേഷം നന്നായി ഉടച്ചെടുക്കുക, ഇതും തേങ്ങ ചിരകിയതും ചേര്‍ത്ത് യോജിപ്പിച്ച ശേഷം അണ്ടിപ്പരിപ്പും മൂന്നു ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം നെയ്യും ശര്‍ക്കര ചുരണ്ടിയതും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കിയെടുക്കണം. മുട്ട പൊട്ടിച്ച് അടിച്ചു പതപ്പിച്ച ശേഷം ഉരുളകള്‍ മുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുത്ത് ചൂടാക്കിയ എണ്ണയില്‍ തീ കുറച്ചു വച്ച് ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുക്കുക. പഴം ഉണ്ടയ്ക്കു പച്ചരി ഒഴിച്ച് ഏതു തരം അരിയും ഉപയോഗിക്കാം. മുട്ട ഇഷ്ടമല്ലാത്തവര്‍ക്കുമൈദയില്‍ വെള്ളം ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്.
Post Your Comments