Latest NewsNewsIndia

ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

ന്യൂ ഡൽഹി : ആംബുലൻസ് ട്രക്കിലിടിച്ച് രണ്ടു പേർ മരിച്ചു. ഡൽഹിയെയും, നോയിഡയെയും തമ്മിൽ ബന്ധിപ്പിക്കുന്ന, നോയിഡ ഡയറക്റ്റ് (ഡി‌എൻ‌ഡി) ഫ്ലൈവേയിലെ ടോൾ ബൂത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ടു വയസുള്ള കുട്ടിയും, സുനിൽ എന്നയാളുമാണ് മരിച്ചത്. ആറു പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. സ്ത്രീയടക്കം നാല് പേർക്ക് പരിക്കേറ്റു. ഇവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപെട്ടത്. അപകട ശേഷം ട്രക്ക് ഡ്രൈവർ വാഹനവുമായി രക്ഷപ്പെട്ടു. അന്വേഷണം ആരംഭിച്ചെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Also read : നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം : രണ്ടു പേർക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button