ഇടുക്കി: മൂന്നാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഒരു പാര്‍സല്‍ എത്തി. അതും എസ് ഐയുടെ പേരില്‍. പൊതിയുടെ പുറത്ത് പ്രത്യേകിച്ചൊന്നും രേഖപ്പെടുത്താത്തതിനാല്‍ അല്‍പ്പം ഒരു ആശങ്ക തോന്നിയെങ്കിലും അവര്‍ ആ പൊതി പൊട്ടിച്ചു. ആ പാര്‍സലിനുള്ളില്‍ അവരെക്കാത്തിരുന്നത് നിറഞ്ഞ സ്‌നേഹമായിരുന്നു. പാതിരാത്രിയില്‍ വഴിയരികില്‍ വീണ കുരുന്നിനെ രക്ഷിച്ച പൊലീസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള ഓണ സമ്മാനം. അങ്കമാലിയിലെ ഒരു കച്ചവടക്കാരനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഈ വ്യത്യസ്ത സമ്മാനം നല്‍കിയത്. അങ്കമാലിയിലെ ജീവന്‍ ബേക്കറി വ്യാപാരിയാണ് ഉദ്യോഗസ്ഥര്‍ക്ക് ഓണസമ്മാനമായി മധുരപലഹാരങ്ങള്‍ എത്തിച്ചത്.
ALSO READ: പോൺ താരത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പൊന്നോണനാളില്‍ പൊന്നിന്റെ ജീവന്‍ രക്ഷിച്ച ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊന്നോണ ആശംസകളെന്ന കുറിപ്പും പൊതിക്കുള്ളിലുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനം പാര്‍സലായി സ്റ്റേഷനിലെത്തുന്നത്.
എസ്‌ഐയുടെ പേരിലെത്തിയ പൊതിയുടെ മുകളില്‍ കുറിപ്പുകളൊന്നും ഇല്ലാതിരുന്നത് ആദ്യം ആശങ്ക പരത്തിയെങ്കിലും തുന്നതോടെ എല്ലാവരുടെയും മനസ്സ് നിറഞ്ഞു. ഓണസമ്മാനമായി ശര്‍ക്കരവരട്ടിയും ചിപ്‌സും പിന്നെ പേരും ഫോണ്‍ നമ്പറും എഴുതിയ ചെറിയ കുറിപ്പുമായിരുന്നു അത്.
ALSO READ: 36 മണിക്കൂര്‍ തുടര്‍ച്ചയായി ഉദ്ധാരണം, വേദനകൊണ്ട് പുളഞ്ഞ് യുവാവ്; ഒടുവില്‍ സംഭവിച്ചത്
ഞായറാഴ്ച പാതിരാത്രി പഴനി യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഒന്നര വയസ് പ്രായമുള്ള കുട്ടി അമ്മയുടെ കയ്യില്‍ നിന്നും വഴുതി റോഡില്‍ വീണത്. രാജമല ഒന്‍പതാം മൈലില്‍ വീണ കുട്ടിയെ ഫോറസ്റ്റ് വാച്ചര്‍മാരാണ് രക്ഷപ്പെടുത്തി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പുലര്‍ച്ചയോടെ പോലിസിന്റെ സാനിധ്യത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.
Post Your Comments